ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ന​ട​ത്തി
Tuesday, August 9, 2022 1:19 AM IST
മ​ട​മ്പം: ലോ​ക മു​ല​യൂ​ട്ട​ൽ വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക്നാ​നാ​യ കാ​ത്ത​ലി​ക് വി​മ​ൻ​സ് അ​സോ​സി​യേ​ഷ​ൻ (കെ​സി​ഡ​ബ്ല്യു​എ) മ​ട​മ്പം ഫൊ​റോ​നാ സ​മി​തി, സൊ​സൈ​റ്റി ഓ​ഫ് മി​ഡ് വൈ​ഫ്സ് ഇ​ന്ത്യ (എ​സ്ഒ​എം​ഐ) എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ "മു​ല​യൂ​ട്ട​ൽ: അ​റി​ഞ്ഞി​രി​ക്കേ​ണ്ട​ത് " എ​ന്ന വി​ഷ​യ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ന​ട​ത്തി.
ന​ഴ്സിം​ഗ് എ​ഡ്യൂ​ക്കേ​ഷ​ൻ റി​ട്ട.​ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റും എ​സ്ഒ​എം​ഐ കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റു​മാ​യ പ്ര​ഫ.​ഡോ.​ആ​ർ.​ല​ത​ഉ​ദ്ഘാ​ട​നം ചെ​യ്ത് മു​ല​യൂ​ട്ട​ലി​ൻ്റെ പ്രാ​ധാ​ന്യം വി​ശ​ദീ​ക​രി​ച്ചു. കെ​സി​ഡ​ബ്ല്യു​എ ഫൊ​റോ​നാ പ്ര​സി​ഡ​ന്‍റ് ഏ​ലി​യാ​മ്മ ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​സ്ഒ​എം​ഐ കേ​ര​ള ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി​യും ത​ല​ശേ​രി കോ -​ഓ​പ​റേ​റ്റീ​വ് കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗി​ലെ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റു​മാ​യ കെ.​മീ​ന മു​ല​യൂ​ട്ട​ൽ വാ​രാ​ഘോ​ഷ സ​ന്ദേ​ശം ന​ൽ​കി. മു​ല​യൂ​ട്ട​ലി​നാ​യു​ള്ള ഒ​രു​ക്കം, പ്ര​തി​സ​ന്ധി​ക​ൾ തു​ട​ങ്ങി​യ​വ ഏ​ലി​യാ​മ്മ ജോ​സ് വി​വ​രി​ച്ചു. ബി​ൻ​സി ഷി​ബു, ജി​ജി സ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മ​ട​മ്പം ഫൊ​റോ​ന​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഗ​ർ​ഭി​ണി​ക​ൾ, പാ​ലൂ​ട്ടു​ന്ന അ​മ്മ​മാ​ർ, ഭ​ർ​ത്താ​ക്ക​ന്മാ​ർ, മാ​താ​പി​താ​ക്ക​ൾ, കെ​സി​ഡ​ബ്ല്യു അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.