ഡോ. എം. ​മു​ര​ളീ​ധ​ര​ന്‍ ന​മ്പ്യാ​ര്‍ കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ര്‍
Thursday, July 7, 2022 1:04 AM IST
കാ​സ​ര്‍​ഗോ​ഡ്: കേ​ര​ള കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​റാ​യി ഡോ. ​എം. മു​ര​ളീ​ധ​ര​ന്‍ ന​മ്പ്യാ​ര്‍ ചു​മ​ത​ല​യേ​റ്റു. ഇ​തു​വ​രെ കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ പ​രീ​ക്ഷാക​ണ്‍​ട്രോ​ള​റാ​യി​രു​ന്നു. കാ​ഞ്ഞ​ങ്ങാ​ട് നെ​ഹ്‌​റു കോ​ള​ജി​ലെ പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ് വി​ഭാ​ഗം ത​ല​വ​നാ​യി​രു​ന്നു. നീ​ലേ​ശ്വ​ര​ത്തെ പ​രേ​ത​നാ​യ ചെ​രി​പ്പാ​ടി കു​ഞ്ഞ​മ്പു നാ​യ​രു​ടെ​യും മേ​ല​ത്ത് ല​ക്ഷ്മി​ക്കു​ട്ടി​യു​ടെ​യും മ​ക​നാ​ണ്. ഹി​സ്റ്റ​റി, പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ് എ​ന്നി​വ​യി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍​നി​ന്ന് എം​ഫി​ലും പി​എ​ച്ച്ഡി​യും നേ​ടി​യി​ട്ടു​ണ്ട്.
ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല ബോ​ര്‍​ഡ് ഓ​ഫ് സ്റ്റ​ഡീ​സ് അം​ഗ​വും പ​രീ​ക്ഷാ ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​നു​മാ​യി​രു​ന്നു. ഭാ​ര്യ: ഡോ. ​പി.​കെ. മി​നി പ​ട​ന്ന​ക്കാ​ട് കാ​ര്‍​ഷി​ക കോ​ള​ജ് ഡീ​നാ​ണ്. മ​ക്ക​ള്‍: ഡോ. ​അ​ര​വി​ന്ദ്, ഡോ. ​രേ​വ​തി.