പൊ​ട്ടി​വീ​ണ വൈ​ദ്യു​ത ലൈ​നി​ൽ​നി​ന്നു ഷോ​ക്കേ​റ്റ് വ​യോ​ധി​ക​ൻ മ​രി​ച്ചു
Saturday, July 2, 2022 10:48 PM IST
മ​ട്ട​ന്നൂ​ർ: റോ​ഡി​ലേ​ക്ക് പൊ​ട്ടി​വീ​ണ വൈ​ദ്യു​ത ലൈ​നി​ൽ​നി​ന്നു ഷോ​ക്കേ​റ്റ് വ​യോ​ധി​ക​ൻ മ​രി​ച്ചു. പ​ട്ടാ​ന്നൂ​ർ നാ​ലു​പെ​രി​യ​യി​ലെ കെ.​സി. കു​ഞ്ഞ​മ്പു (77) വാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ഓ​ടെ​യു​ണ്ടാ​യ ക​ന​ത്ത കാ​റ്റി​ൽ മ​രം വീ​ണ​തി​നെ തു​ട​ർ​ന്ന് നാ​ലു​പെ​രി​യ ക​ട​വി​ലേ​ക്കു​ള്ള റോ​ഡി​ൽ പൊ​ട്ടി​വീ​ണ വൈ​ദ്യു​ത​ക​ന്പി​യി​ൽ അ​ബ​ദ്ധ​ത്തി​ൽ ച​വി​ട്ടു​ക​യാ​യി​രു​ന്നു. മ​ട്ട​ന്നൂ​ർ പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. ഭാ​ര്യ: പ​രേ​ത​യാ​യ നാ​രാ​യ​ണി. മ​ക്ക​ൾ: കൃ​ഷ്ണ​ൻ, ശ്രീ​ജ, ഷീ​ബ, ശ്രീ​ന, ഷി​ജി​ന, ഷി​ജി​ൽ, പ​രേ​ത​നാ​യ മ​ധു​സൂ​ദ​ന​ൻ. മ​രു​മ​ക്ക​ൾ: ശ്യാ​മ (പ​ഴ​ശി), ലി​സി​ന (മൂ​ല​ക്ക​രി ), വി​നു (പ​ഴ​ശി), അ​ജി​ത് (പ​ന​യ​ത്താം​പ​റ​മ്പ് ), ബാ​ബു (എ​ട​യ​ന്നൂ​ർ), നി​ശാ​ന്ത് (പൊ​റോ​ളം ), ഇ​ന്ദു (പ​ടി​യൂ​ർ).