"ചാ​രി​റ്റി വാ​ഹ​നം' കാ​ണാ​മ​റ​യ​ത്ത്; പ​യ്യ​ന്നൂ​രി​ൽ കോ​ൺ​ഗ്ര​സി​ലും വി​വാ​ദം
Saturday, July 2, 2022 1:04 AM IST
പ​യ്യ​ന്നൂ​ര്‍: കോ​വി​ഡ് മ​ഹാ​മാ​രി പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി രോ​ഗി​ക​ളു​ടെ അ​ടി​യ​ന്തി​ര സ​ഹാ​യ​ത്തി​നാ​യി കോ​ണ്‍​ഗ്ര​സ് അ​നു​കൂ​ല അ​ധ്യാ​പ​ക സം​ഘ​ട​ന​യാ​യ കെ​പി​എ​സ്ടി​എ സം​ഭാ​വ​ന ന​ല്‍​കി​യ വാ​ഹ​നം കാ​ണാ​നി​ല്ല.
പ​യ്യ​ന്നൂ​രി​ലെ സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്കു​ന്ന ജ​യ്ഹി​ന്ദ് പ​യ്യ​ന്നൂ​രി​നും ഐ​എ​ന്‍​സി കെ​യ​ര്‍ യൂ​ണി​റ്റി​നു​മാ​യി ന​ല്‍​കി​യ വാ​ഹ​ന​മാ​ണ് കാ​ണാ​താ​യ​ത്.
കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഇ​ട​പെ​ടു​ന്ന​തി​നും രോ​ഗി​ക​ള്‍​ക്ക് ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​മാ​ണ് കെ​പി​എ​സ്ടി​എ മാ​രു​തി ഇ​ക്കോ വാ​ന്‍ സം​ഭാ​വ​ന ചെ​യ്ത​ത്. ഇ​തി​ന്‍റെ ഫ്ളാ​ഗ് ഓ​ഫ് ക ​ക​ഴി​ഞ്ഞ വ​ര്‍​ഷം മേ​യ് 21ന് ​ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് വി.​സി. നാ​രാ​യ​ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ രാ​ജ് മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി​യാ​യി​രു​ന്നു നി​ർ​വ​ഹി​ച്ച​ത്. ഐ​എ​ന്‍​സി കെ​യ​ര്‍ എ​ന്ന പേ​രെ​ഴു​തി​യ വാ​ഹ​നം കു​റ​ച്ചു ദി​വ​സം ഓ​ടി​യ​ശേ​ഷം പി​ന്നീ​ട് കാ​ണാ​താ​യി​രു​ന്നു.
തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ടു​വി​നി​യോ​ഗ​ത്തി​ല്‍ തി​രി​മ​റി ന​ട​ന്നെ​ന്ന ആ​രോ​പ​ണ​ത്തെ​ചൊ​ല്ലി പ​യ്യ​ന്നൂ​ര്‍ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യി​ല്‍ വാ​ക്കേ​റ്റ​മു​ണ്ടാ​യ യോ​ഗ​ത്തി​ല്‍ ഇ​ക്കാ​ര്യ​വും ച​ര്‍​ച്ച​യാ​യി​രു​ന്നു. വാ​ഹ​നം മ​റി​ച്ചു​വി​റ്റു​വെ​ന്നും അ​തേ​സ​മ​യം വാ​ഹ​ന​ത്തി​നാ​യി പ​ണം മു​ട​ക്കി​യ സം​ഘ​ട​ന​യു​ടെ ക​ടം വീ​ട്ടാ​ത്ത​തു​മാ​ണ് ച​ര്‍​ച്ച​യാ​യ​ത്. ഇ​ക്കാ​ര്യം മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ര്‍​ത്ത​യാ​യ​പ്പോ​ള്‍ പ​ക​രം ഒ​രു പ​ഴ​യ വാ​ഹ​നം ഐ​എ​ന്‍​സി കെ​യ​റി​ന്‍റെ സ്റ്റി​ക്ക​റൊ​ട്ടി​ച്ച് ജ​യ്ഹി​ന്ദ് പ്ര​സി​ഡ​ന്‍റി​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് കാ​ണ​പ്പെ​ട്ടി​രു​ന്നു. ഈ ​വാ​ഹ​ന​വും പി​ന്നീ​ട് കാ​ണാ​താ​യി. കെ​പി​എ​സ്ടി​എ ന​ല്‍​കി​യ വാ​ഹ​നം ആ​രോ​ടും ചോ​ദി​ക്കാ​തെ വി​ല്‍​ക്കു​ക​യും വി​വാ​ദ​മാ​യ​പ്പോ​ള്‍ ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടാ​നാ​യി പ​ക​രം സം​ഘ​ടി​പ്പി​ച്ച പ​ഴ​യ വാ​ഹ​ന​വും ഇ​പ്പോ​ള്‍ വി​റ്റ് പ​ണ​മാ​ക്കി​യെ​ന്ന ആ​രോ​പ​ണ​മാ​ണ് ഉ​യ​ർ​ന്ന​ത്. ഇ​ക്കാ​ര്യ​ങ്ങ​ളും മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത​യാ​യ​പ്പോ​ൾ വീ​ണ്ടും ലേ​ബ​ലൊ​ട്ടി​ച്ച് പ്ര​ത്യ​ക്ഷ​പ്പെ​ട്ട വാ​ഹ​നം കൂ​ടു​ത​ൽ വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി വ​ച്ചി​രി​ക്കു​ക​യാ​ണ്.
താ​ൻ വി​ൽ​പ​ന ന​ട​ത്തി​യ മാ​രു​തി ഓം​നി വാ​നി​ന്‍റെ ആ​ർ​സി മാ​റ്റാ​തെ വ​ഞ്ചി​ച്ച​താ​യി കാ​ണി​ച്ച് ‌പ്ര​സ്‌​തു​ത വാ​ഹ​ന​ത്തി​ന്‍റെ ഉ​ട​മ ഇ​രി​ട്ടി അ​യ്യ​ൻ​കു​ന്ന് ച​ര​ൾ സ്വ​ദേ​ശി ടി​ബി​ൻ പോ​ൾ ക​രി​ക്കോ​ട്ട​ക്ക​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലും ക​ണ്ണൂ​ർ ആ​ർ​ടി​ഒ​ക്കും പ​രാ​തി ന​ൽ​കി​യ​തോ​ടെ​യാ​ണ് വാ​ഹ​ന മാ​റ്റ​ത്തി​ന് പി​ന്നി​ലെ കൂ​ടു​ത​ൽ ക​ഥ​ക​ൾ പു​റ​ത്തു​വ​ന്ന​ത്.