വഴിയോര കച്ചവടം നിയന്ത്രിക്കണം: കെവിവിഇഎസ്
Friday, May 27, 2022 1:28 AM IST
ഇ​രി​ട്ടി: അ​നി​യ​ന്ത്രി​ത​മാ​യ വ​ഴി​യോ​ര ക​ച്ച​വ​ടം നി​യ​ന്ത്രി​ക്ക​ണ​മെ​ന്നും ഓ​ണ്‍​ലൈ​ന്‍ വ്യാ​പാ​ര​ത്തി​ന് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്നും കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ഇ​രി​ട്ടി മെ​ട്രോ യൂ​ണി​റ്റ് ജ​ന​റ​ല്‍​ബോ​ഡി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. വ​ഴി​യോ​ര ക​ച്ച​വ​ട​വും ഓ​ണ്‍​ലൈ​ന്‍ വ്യാ​പാ​ര​വും മൂ​ലം ഭീ​മ​മാ​യ തു​ക വാ​ട​ക​യും വി​വി​ധ നി​കു​തി​ക​ളും ഉ​ള്‍​പ്പെ​ടെ ന​ല്‍​കി പ്ര​വ​ര്‍​ത്തി​ക്കു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ ഏ​റെ ബു​ദ്ധി​മു​ട്ടി​യാ​ണ് മു​ന്നോ​ട്ട് പോ​കു​ന്ന​ത്. ഇ​തി​ന് പ​രി​ഹാ​രം കാ​ണാ​ന്‍ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ര്‍ ത​യാ​റാ​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ലാ സെ​ക്ര​ട്ട​റി എ.​സു​ധാ​ക​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പി.​കെ. അ​ലി ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​കെ.​സ​തീ​ശ​ന്‍, മൂ​സഹാ​ജി, സി.​ഷ​ബീ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ള്‍: പി.​കെ. അ​ലി ഹാ​ജി (പ്ര​സി​ഡ​ന്‍റ്), സി.​ഷ​ബീ​ര്‍, കെ.​മു​ര​ളീ​ധ​ര​ന്‍ (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍), എ​ന്‍.​ജെ.​ജോ​ഷി (ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി), സി​നോ​ജ് അ​ഗ​സ്റ്റി​ന്‍, ഷി​ബു എ.​പി. (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ര്‍), സാം ​തോ​മ​സ് (ട്ര​ഷ​റ​ര്‍).