അ​ജ്ഞാ​ത വാ​ഹ​ന​മി​ടി​ച്ച് വാ​രം സ്വ​ദേ​ശി മ​രി​ച്ചു
Thursday, May 26, 2022 10:07 PM IST
ക​ണ്ണൂ​ർ: എ​ള​യാ​വൂ​ർ ക​റു​ക​ൻ​പീ​ടി​ക​യ്ക്ക് സ​മീ​പം അ​ജ്ഞാ​ത വാ​ഹ​ന​മി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. വാ​രം ഹ​സീ​ന മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് റ​ഫീ​ഖ് (42) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച അ​ർ​ധ​രാ​ത്രി 12 ഓ​ടെ വീ​ട്ടി​ലേ​ക്ക് ന​ട​ന്നു​പോ​കും വ​ഴി​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ഉ​ട​ൻ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. ഇ​ടി​ച്ച വാ​ഹ​നം നി​ർ​ത്താ​തെ പോ​യി.