പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച വോ​ളി​ബോ​ൾ കോ​ച്ച് അ​റ​സ്റ്റി​ൽ
Wednesday, May 25, 2022 12:55 AM IST
ഇ​രി​ക്കൂ​ർ: എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ പ​തി​മൂ​ന്നു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച വോ​ളി​ബോ​ൾ കോ​ച്ച് അ​റ​സ്റ്റി​ൽ. പ​ടി​യൂ​ർ സ്വ​ദേ​ശി ഗോ​വി​ന്ദ​നെ (57) യാ​ണ് ഇ​രി​ട്ടി ഡി​വൈ​എ​സ്പി സ​ജേ​ഷ് വാ​ഴാ​ള​പ്പി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.
ക​ഴി​ഞ്ഞ ദി​വ​സം ത​ല​ശേ​രി പോ​ക്സോ കോ​ട​തി ഇ​യാ​ൾ​ക്ക് മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യേ​ഗ​സ്ഥ​ന് മു​ന്നി​ൽ ഹാ​ജ​രാ​കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഏ​പ്രി​ൽ 26 ന് ​രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. നി​ടി​യോ​ടി ച​ട​ച്ചി​ക്കു​ണ്ടം ഗ്രൗ​ണ്ടി​ൽ വ​ച്ച് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​താ​യാ​ണ് പ​രാ​തി.
പെ​ൺ​കു​ട്ടി വീ​ട്ടി​ൽ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് അ​മ്മ ക​ണ്ണൂ​ർ ചൈ​ൽ​ഡ് ലൈ​നി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ചൈ​ൽ​ഡ് ലൈ​ൻ അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.