പെ​രു​ന്പ​ട​വ്-ത​ളി​പ്പ​റ​ന്പ് റൂ​ട്ടി​ൽ വൈ​കു​ന്നേ​ര​ം ബ​സി​ല്ല
Saturday, May 21, 2022 12:58 AM IST
പെ​രു​മ്പ​ട​വ്: വൈ​കു​ന്നേ​ര​മാ​യാ​ൽ പെ​രു​മ്പ​ട​വി​ൽ നി​ന്ന് ത​ളി​പ്പ​റ​മ്പി​ലേ​ക്ക് ബ​സ് സ​ർ​വീ​സ് ന​ട​ത്താ​ത് ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു.5.30 ന് ​ശേ​ഷം ത​ളി​പ്പ​റ​മ്പ് ഭാ​ഗ​ത്തേ​ക്ക് പോ​ക​ണ്ട മൂ​ന്ന് ബ​സു​ക​ൾ ട്രി​പ്പ് മു​ട​ക്കു​ക​യാ​ണ്. രാ​ത്രി 8.15ന് ​പാ​ലാ​യി​ലേ​ക്ക് പോ​കു​ന്ന ബ​സ് റൂ​ട്ട് മാ​റി​യു​മാ​ണ് ഓ​ടു​ന്ന​ത്. ഇ​തു​മൂ​ലം വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ത​ളി​പ്പ​റ​മ്പ്,ക​ണ്ണൂ​ർ ഭാ​ഗ​ങ്ങ​ളി​ലേ​ക്കും ദീ​ർ​ഘ​ദൂ​ര യാ​ത്ര ന​ട​ത്തു​ന്ന​വ​രും ഏ​റെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.
നി​ല​വി​ൽ ടാ​ക്സി വാ​ഹ​ന​ങ്ങ​ളെ​യാ​ണ് യാ​ത്ര​യ്ക്കാ​യി ആ​ശ്ര​യി​ക്കു​ന്ന​ത്.​ട്രി​പ്പ് മു​ട​ക്കു​ക​യും റൂ​ട്ട് മാ​റി ഓ​ടു​ക​യും ചെ​യ്യു​ന്ന ബ​സു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഫോ​റം ആ​വ​ശ്യ​പ്പെ​ട്ടു