വാ​തി​ൽ​പ്പ​ടി സേ​വ​നപ​ദ്ധ​തി ഇ​ന്നു തു​ട​ങ്ങും
Friday, May 20, 2022 1:08 AM IST
ചെ​റു​പു​ഴ: ചെ​റു​പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​തി​ൽ​പ്പ​ടി സേ​വ​ന പ​ദ്ധ​തി​യു​ടെ പ​ഞ്ചാ​യ​ത്ത്ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 11ന് ​ചെ​റു​പു​ഴ എ​സ്.​ആ​ർ. ആ​ന്‍റ​ണി​യു​ടെ വീ​ട്ടി​ൽ ന​ട​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ഫ്. അ​ല​ക്സാ​ണ്ട​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. കി​ട​പ്പു രോ​ഗി​ക​ൾ​ക്ക് മ​രു​ന്നും സേ​വ​ന​ങ്ങ​ളും വീ​ട്ടി​ൽ ത​ന്നെ ല​ഭ്യ​മാ​ക്കു​ന്ന​താ​ണ് പ​ദ്ധ​തി. രോ​ഗി​ക​ൾ ഉ​ൾ​പ്പെ​ടെ സ​ഹാ​യം ആ​വ​ശ്യ​മു​ള്ള​വ​രു​ടെ പ​ട്ടി​ക ഓ​രോ വാ​ർ​ഡി​ലും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. അ​വ​ർ​ക്ക് മ​രു​ന്ന്, പെ​ൻ​ഷ​ൻ അ​പേ​ക്ഷ, മ​സ്റ്റ​റിം​ഗ്, മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി അ​പേ​ക്ഷ തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ വീ​ട്ടി​ലെ​ത്തി​ച്ച് ന​ൽ​കും. ഓ​രോ വാ​ർ​ഡി​ലും ര​ണ്ട് വീ​തം ര​ജി​സ്ട്രേ​ഡ് വോ​ള​ണ്ടി​യ​ർ​മാ​രെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.