ല​ഹ​രി മ​രു​ന്നു​മാ​യി യു​വാ​വ് പി​ടി​യി​ല്‍
Tuesday, January 25, 2022 1:18 AM IST
ത​ളി​പ്പ​റ​മ്പ്: മാ​ര​ക ല​ഹ​രി​മ​രു​ന്നാ​യ എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. ത​ളി​പ്പ​റ​മ്പ് കു​പ്പം സ്വ​ദേ​ശി കെ.​എം. അ​ന​സാ (29)ണ് ​ത​ളി​പ്പ​റ​മ്പ് റേ​ഞ്ച് എ​ക്‌​സൈ​സ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഇ​യാ​ളു​ടെ പ​ക്ക​ല്‍​നി​ന്ന് 100 മി​ല്ലി ഗ്രാം ​എം​ഡി​എം​എ​യും ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തു. ല​ഹ​രി​മ​രു​ന്ന് ക​ട​ത്തി​യ ബൈ​ക്കും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ത​ളി​പ്പ​റ​മ്പ് റേ​ഞ്ച് എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ടി.​വി. രാ​മ​ച​ന്ദ്ര​നും സം​ഘ​വും ത​ളി​പ്പ​റ​മ്പ് കാ​ക്ക​ത്തോ​ട് ബ​സ്‌​സ്റ്റാ​ന്‍​ഡി​നു സ​മീ​പം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ബം​ഗ​ളൂ​രു​വി​ല്‍​നി​ന്നു ല​ഹ​രി​വ​സ്തു​ക്ക​ള്‍ കേ​ര​ള​ത്തി​ലെ​ത്തി​ച്ച് ചെ​റി​യ പൊ​തി​ക​ളാ​ക്കി വ​ലി​യ വി​ല​യ്ക്ക് വി​ല്പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് എ​ക്സൈ​സ് സം​ഘം അ​റി​യി​ച്ചു. 100 ഗ്രാം ​എം​ഡി​എം​എ​യ്ക്ക് 2000 രൂ​പ മു​ത​ല്‍ 2500 രൂ​പ വ​രെ​യാ​ണ് വി​ല. പ​രി​ശോ​ധ​ന ന​ട​ത്തി​യ സം​ഘ​ത്തി​ല്‍ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ കെ.​പി. മ​ധു​സൂ​ദ​ന​ന്‍, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ഇ​ബ്രാ​ഹിം ഖ​ലീ​ല്‍, കെ. ​മു​ഹ​മ്മ​ദ് ഹാ​രി​സ്, പി.​പി. റെ​നി​ല്‍ കൃ​ഷ്ണ​ന്‍ എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.