ആ​ല​ക്കോ​ട് ബൈ​പാ​സി​ൽ മ​ദ്യ​പസം​ഘ​ത്തി​ന്‍റെ വി​ള​യാ​ട്ടം
Friday, January 21, 2022 1:01 AM IST
ആ​ല​ക്കോ​ട്: ആ​ല​ക്കോ​ട് ഇ​ങ്ങ​നെ​യൊ​ക്കെ​യാ​ണ്. എ​ക്സൈ​സ് ഓ​ഫീ​സി​ന്‍റെ മൂ​ക്കി​നു​താ​ഴെ ബൈ​പാ​സ് റോ​ഡി​ൽ മ​ദ്യ​പ സം​ഘ​ങ്ങ​ൾ ത​മ്പ​ടി​ക്കു​ന്നു. പ​ക​ൽ - രാ​ത്രി വ്യ​ത്യാ​സ​മി​ല്ലാ​തെ​യാ​ണ് ഇ​വി​ടെ മ​ദ്യ​പ​സം​ഘം അ​ഴി​ഞ്ഞാ​ടു​ന്ന​ത്.

സ​മീ​പ​ത്തെ ഒ​രു വീ​ട്ടി​ൽ മ​ദ്യ​വും നി​രോ​ധി​ത മ​സാ​ല​ക​ളും യ​ദേ​ഷ്ടം ല​ഭ്യ​മാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം. അ​ത്യാ​വ​ശ്യ​കാ​ർ​ക്ക് ഇ​രു​ന്ന് മ​ദ്യ​പി​ക്കാ​നു​ള്ള സൗ​ക​ര്യ​വു​മു​ണ്ടെ​ന്നാ​ണ് പ​രാ​തി.
മ​ദ്യ​പാ​നം ക​ഴി​ഞ്ഞ​തി​നു​ശേ​ഷം കു​പ്പി​ക​ൾ നി​ര​യാ​യി സ​മീ​പ​ത്തെ മ​തി​ലി​ൽ അ​ടു​ക്കി വ​ച്ചി​രി​ക്കു​ക​യാ​ണ്. സ്കൂ​ൾ കു​ട്ടി​ക​ള​ട​ക്കം നി​ര​വ​ധി യാ​ത്ര​ക്കാ​ർ ക​ട​ന്നു പോ​കു​ന്ന റോ​ഡി​ലാ​ണ് സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ അ​ഴി​ഞ്ഞാ​ട്ടം.