എ​ട്ടി​ക്കു​ളം ​മുന​മ്പി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Monday, January 17, 2022 10:03 PM IST
പ​യ്യ​ന്നൂ​ർ: എ​ട്ടി​ക്കു​ളം മു​ന​മ്പി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. 45 വ​യ​സ് തോ​ന്നി​ക്കു​ന്ന പുരുഷന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ ക​ട​ലി​ൽ ക​ണ്ടെ​ത്തി​യ​ത്. വി​വ​ര​മ​റി​ഞ്ഞ് പ​യ്യ​ന്നൂ​ർ പോ​ലീ​സും അ​ഴീ​ക്ക​ലി​ൽനി​ന്ന് കോ​സ്റ്റ​ൽ പോ​ലീ​സു​മെ​ത്തി. മൃ​ത​ദേ​ഹം കോ​സ്റ്റ​ൽ പോ​ലീ​സ് ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചു.

ആ​ളെ തി​രി​ച്ച​റി​യാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്. അ​തി​നി​ടെ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​ക​ളാ​യ ര​ണ്ടു സ്ത്രീ​ക​ൾ കാ​ണാ​താ​യ ആ​ളെ തി​ര​ക്കി എ​ട്ടി​ക്കു​ള​ത്ത് എ​ത്തി​യ​താ​യും പ​ല​രോ​ടും ആ​ധാ​ർ കാ​ർ​ഡ് കാ​ണി​ച്ച് ഈ ​ആ​ളെ ക​ണ്ടോ​യെ​ന്നു തി​ര​ക്കി​യ​താ​യും അ​റി​യു​ന്നു. ഇ​വ​ർ അ​ന്വേ​ഷി​ച്ചു വ​ന്ന​യാ​ളു​ടെ മൃ​ത​ദേ​ഹ​മാ​ണോ ക​ട​ലി​ൽ ക​ണ്ടെ​ത്തി​യ​തെ​ന്ന സം​ശ​യം ബ​ല​പ്പെ​ട്ടി​ട്ടു​ണ്ട്.