കാൽപ്പന്തുകളിയുടെ ആവേശത്തിൽ കൂത്തുപറന്പ്
Monday, November 29, 2021 12:55 AM IST
കൂ​ത്തു​പ​റ​മ്പ്: 26-ാമ​ത് ദേ​ശീ​യ സീ​നി​യ​ർ വ​നി​താ ഫു​ട്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ ഭാ​ഗ​മാ​യു​ള്ള മ​ത്സ​ര​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യ​തോ​ടെ കൂ​ത്തു​പ​റ​ന്പ് ആ​വേ​ശ​ത്തി​ലേ​ക്ക്. ന​ഗ​ര​സ​ഭാ സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ 9.30 നാ​ണ് മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്കം മു​ത​ൽ മ​ണി​പ്പു​രി​ന്‍റെ സ​ർ​വാ​ധി​പ​ത്യ​മാ​ണു കാ​ണാ​നാ​യ​ത്. ആ​ദ്യ​പ​കു​തി അ​വ​സാ​നി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​ന്പാ​ണ് തു​ട​ർ​ച്ച​യാ​യി ര​ണ്ടു ഗോ​ളു​ക​ൾ മ​ണി​പ്പു​ർ നേ​ടി​യ​ത്. 47-ാം മി​നി​റ്റി​ൽ ആ​സേം റോ​ജ ദേ​വി​യാ​ണ് മ​ണി​പ്പു​രി​നാ​യി ആ​ദ്യ​ഗോ​ൾ നേ​ടി​യ​ത്. 48-ാം മി​നി​റ്റി​ൽ മൊ​യ്റാ​ങ്കി​തം മ​ന്ദാ​ഗി​നി ദേ​വി, 54-ാം മി​നി​റ്റി​ൽ യാ​ങ്കോം കി​ര​ൺ​ബാ​ല ചാ​നു, 81-ാം മി​നി​റ്റി​ൽ തി​ങ്ക്ബ​യ്ജാം ബേ​ബി സ​ന ദേ​വി എ​ന്നി​വ​രും ഗോ​ൾ നേ​ടി.
ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ദാ​മ​ൻ ആ​ൻ​ഡ് ദി​യു​വി​നു​വേ​ണ്ടി 17ാം മി​നി​റ്റി​ൽ ദി​ക്ഷ ബാ​ൻ​സോ​ഡ് ആ​ദ്യ ഗോ​ൾ നേ​ടി. ര​ണ്ടാം പ​കു​തി​യി​ൽ 48-ാം മി​നി​റ്റി​ൽ സെ​ൽ​ഫ് ഗോ​ളി​നു വ​ഴ​ങ്ങി​യ പു​തു​ച്ചേ​രി ദാ​മ​ൻ ആ​ൻ​ഡ് ദി​യു​വി​ന് ആ​ധി​കാ​രി​ക വി​ജ​യം സ​മ്മാ​നി​ച്ചു.
രാ​വി​ലെ ചെ​റി​യ ചാ​റ്റ​ൽ മ​ഴ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും മ​ത്സ​രം ആ​രം​ഭി​ച്ച് അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യി​രു​ന്നു. അ​ഖി​ലേ​ന്ത്യാ ഫു​ഡ്ബോ​ൾ ഫെ​ഡ​റേ​ഷ​ന്‍റെ കോം​പ​റ്റീ​ഷ​ൻ മാ​ന്വ​ൽ അ​നു​സ​രി​ച്ച് ഫീ​ൽ​ഡ് ഓ​ഫ് പ്ലേ​യും പ​രി​സ​ര​വും ബ​യോ ബ​ബി​ൾ സോ​ണാ​യി ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. സ​ർ​ക്കാ​രി​ന്‍റെ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് പ​രി​മി​ത​മാ​യ കാ​ണി​ക​ൾ​ക്കു മാ​ത്ര​മേ ഗാ​ല​റി​യി​ൽ പ്ര​വേ​ശ​ന​മു​ള്ളൂ. മ​ത്സ​രം കാ​ണാ​നാ​യി സ്റ്റേ​ഡി​യ​ത്തി​നു പു​റ​ത്ത് നി​ര​വ​ധി പേ​രാ​ണ് എ​ത്തി​യ​ത്. കെ.​പി.​മോ​ഹ​ന​ൻ എം​എ​ൽ​എ, ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ വി. ​സു​ജാ​ത തു​ട​ങ്ങി​യ​വ​രും മ​ത്സ​രം വീ​ക്ഷി​ക്കാ​നെ​ത്തി​യി​രു​ന്നു. ഇ​ന്നു രാ​വി​ലെ 9.30ന് ​ഹി​മാ​ച​ൽ പ്ര​ദേ​ശും ബി​ഹാ​റും ത​മ്മി​ലു​ള്ള മ​ത്സ​ര​വും 2.30 ന് ​ആ​സാ​മും രാ​ജ​സ്ഥാ​നും ത​മ്മി​ലു​ള്ള മ​ത്സ​ര​വും ന​ട​ക്കും.