എ​ന്‍​എം​സി​സി അ​ക്കാ​ഡ​മി ഫോ​ര്‍ ട്രെ​യി​നിം​ഗ് ആ​ൻ​ഡ് ഡ​വ​ല​പ്‌​മെ​ന്‍റ് ഉ​ദ്ഘാ​ട​നം 30ന്
Sunday, November 28, 2021 1:04 AM IST
ക​ണ്ണൂ​ര്‍: നോ​ര്‍​ത്ത് മ​ല​ബാ​ര്‍ ചേ​ംബര്‍ ഓ​ഫ് കൊ​മേ​ഴ്‌​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ക്കു​ന്ന എ​ന്‍​എം​സി​സി അ​ക്കാ​ഡ​മി ഫോ​ര്‍ ട്രെ​യി​നിം​ഗ് ആ​ന്‍റ് ഡ​വ​ല​പ്‌​മെ​ന്‍റ് പ്രോ​ഗ്രാം 30ന് ​രാ​വി​ലെ 11ന് ​കെ.​സു​ധാ​ക​ര​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. അ​ഭ്യ​സ്ത​വി​ദ്യ​ര്‍​ക്ക് എ​ളു​പ്പം ക​ട​ന്നുചെ​ല്ലാ​ന്‍ ആ​വ​ശ്യ​മാ​യ ക​ഴി​വും ശേ​ഷി​യും ന​ല്‍​കു​ക, അ​തു​വ​ഴി വ്യാ​പാ​ര​വ്യ​വ​സാ​യ മേ​ഖ​ല​യ്ക്ക് ക​ഴി​വു​റ്റ പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം നേ​ടി​യ ഉ​ദ്യോ​ഗാ​ര്‍​ത്ഥി​ക​ളെ ല​ഭ്യ​മാ​ക്കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. ചേം​ബ​ർ പ്ര​സി​ഡ​ന്‍റ് ഡോ.​ജോ​സ​ഫ് കെ.​ബെ​ന​വ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഉ​ദ്ഘാ​ട​ന​ശേ​ഷം സൗ​ജ​ന്യ പ്രീ-​പ്ലേ​സ്‌​മെ​ന്‍റ് പ്രോ​ഗ്രാം ആ​രം​ഭി​ക്കും.
മ​ള്‍​ട്ടി​നാ​ഷ​ണ​ല്‍ ക​മ്പ​നി​ക​ളി​ല്‍ വ​ര്‍​ഷ​ങ്ങ​ളാ​യി എ​ച്ച്ആ​ര്‍ റി​ക്രൂ​ട്ടേ​ഴ്‌​സാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന വി​നീ​ഷ് സാ​ഗ​റും ഗോ​ള്‍​ഡ് മെ​ഡ​ലി​സ്റ്റും സൈ​ക്കോ​ള​ജി​സ്റ്റു​മാ​യ നീ​ലി​മ കൃ​ഷ്ണ​കു​മാ​റു​മാ​ണ് പ​രീ​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്. ട്രെ​യി​നിം​ഗി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​ർ ചേം​ബ​റി​ന്‍റെ അ​വ​സ​ര്‍ പോ​ര്‍​ട്ട​ല്‍ വ​ഴി​യോ ഓ​ഫീ​സി​ല്‍ നേ​രി​ട്ടെ​ത്തി​യോ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ചേം​ബ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. ര​മേ​ശ് കു​മാ​ര്‍, ട്ര​ഷ​റ​ര്‍ സി. ​അ​നി​ല്‍കു​മാ​ര്‍, പി.​കെ. മെ​ഹ​ബൂ​ബ്, കെ. ​നാ​രാ​യ​ണ​ന്‍ കു​ട്ടി, കെ. ​സു​ഭാ​ഷ്ബാ​ബു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.