കൃഷിയിൽ വിജയഗാഥ രചിച്ച് പുതുതലമുറയും
Wednesday, November 24, 2021 12:55 AM IST
റെ​നീ​ഷ് മാ​ത്യു

മാ​ട്ട​റ: പ​ച്ച​ക്ക​റി​ക​ൾ​ക്ക് ഇപ്പോൾ തീ​വി​ല​യാ​ണെ​ങ്കി​ലും മാ​ട്ട​റ​ക്കാ​ർ​ക്ക് ഭയമേതുമി​ല്ല. പ​ച്ച​ക്ക​റി ആ​വ​ശ്യ​മു​ള്ള​പ്പോ​ൾ മാ​ട്ട​റ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യു​ടെ മു​റ്റ​ത്തെ​ത്തും. ഇ​ട​വ​ക വി​കാ​രി​യാ​യ ഫാ.​ജോ​ർ​ജ് ആ​ശാ​രി​ക്കു​ന്നേ​ലി​നോ​ട് പ​ച്ച​ക്ക​റി​ക​ൾ ചോ​ദി​ക്കും. അ​ച്ച​ൻ ഉ​ട​ൻ​ത​ന്നെ പ​ള്ളി​മു​റ്റ​ത്തു​ള്ള പ​ച്ച​ക്ക​റി തോ​ട്ട​ത്തി​ൽ​നി​ന്ന് വ​ഴു​ത​ന​ങ്ങ​യും വെ​ണ്ട​യ്ക്ക​യും പ​ച്ച​മു​ള​കും ത​ക്കാ​ളി​യു​മൊ​ക്കെ ആ​വ​ശ്യ​ക്കാ​ർ​ക്ക് ന​ൽ​കും. പ​ണം ന​ൽ​കു​ന്പോ​ൾ അ​ച്ച​ൻ പ​റ​യും അ​വി​ടെ ഒ​രു പെ​ട്ടി​യു​ണ്ട്, അ​തി​ൽ നി​ക്ഷേ​പി​ച്ചോ​ളൂ​വെ​ന്ന്. വി​ത്ത് വാ​ങ്ങാ​നും തൈ​ക​ൾ വാ​ങ്ങാ​നും ജൈ​വ​വ​ള​ങ്ങ​ൾ വാ​ങ്ങാ​നു​മാ​ണ് ഈ ​പ​ണം ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

കോ​വി​ഡ് കാ​ല​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ മാ​ട്ട​റ​യി​ലെ പ​ഴ​യ ത​ല​മു​റ​യും പു​തി​യ ത​ല​മു​റ​യും തു​ട​ങ്ങി​യ കാ​ർ​ഷി​ക​വി​പ്ല​വം വി​ജ​യ​ക​ര​മാ​യ പാ​ത​യി​ൽ സ​ഞ്ച​രി​ക്കു​ക​യാ​ണ്. പ​ഴ​യ ത​ല​മു​റ തു​ട​ങ്ങി​യ കാ​ർ​ഷി​ക വി​പ്ല​വ​ത്തോ​ട് കി​ട​പി​ടി​ക്കു​ന്ന​താ​ണ് പു​തി​യ ത​ല​മു​റ​യു​ടേ​ത്. ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​നി​ട​യി​ൽ കൃ​ഷി​യാ​യി​രു​ന്നു അ​വ​രു​ടെ ഓ​ഫ് ലൈ​ൻ പ​ഠ​നം. പ​ള്ളി​യു​ടെ കാ​ടു​പി​ടി​ച്ചു കി​ട​ന്ന 11 ഏ​ക്ക​ർ സ്ഥ​ല​മാ​യി​രു​ന്നു ഇ​വ​രു​ടെ ക്ലാ​സ് റൂ​മു​ക​ൾ. ക്ലാ​സു​ക​ൾ പ്രാ​യോ​ഗി​ക​മാ​ക്കി​യ​പ്പോ​ൾ വ​ലി​യ കാ​ര്യ​ങ്ങ​ൾ ത​ന്നെ​യാ​ണ് കു​ട്ടി​ക​ൾ പ​ഠി​ച്ച​ത്. മ​ണ്ണി​നെ​യും കൃ​ഷി​യേ​യും സ്നേ​ഹി​ച്ച അ​വ​ർ നൂ​റു​മേ​നി വി​ജ​യം കൊ​യ്യു​ക​യും ചെ​യ്തു.

ഫാ.​ജോ​ർ​ജ് ആ​ശാ​രി​ക്കു​ന്നേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പു​തു​ത​ല​മു​റ​യെ കൃ​ഷി​യു​ടെ ബാ​ല​പാ​ഠ​ങ്ങ​ൾ പ​ഠി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​ട​വ​ക​യി​ലെ 20 വ​യ​സി​നും 50 വ​യ​സി​നും ഇ​ട​യി​ലു​ള്ള​വ​രെ നി​രീ​ക്ഷി​ച്ച​പ്പോ​ൾ കൃ​ഷി​യി​ലേ​ക്ക് ആ​രും വ​രു​ന്നി​ല്ലെ​ന്ന് അ​ച്ച​ന് തോ​ന്നി. പ​ല​ർ​ക്കും കൃ​ഷി അ​റി​യി​ല്ല. അ​തി​നാ​ൽ കൃ​ഷി​പാ​ഠം പു​തു​ത​ല​മു​റ​യെ പ​ഠി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.
ജൂ​ണി​യ​ർ ക​ർ​ഷ​ക​സം​ഘം

സ​ൺ​ഡേ സ്കൂ​ളി​ൽ ര​ണ്ടാം ക്ലാ​സ് മു​ത​ൽ പ​ന്ത്ര​ണ്ടാം​ക്ലാ​സ് വ​രെ പ​ഠി​ക്കു​ന്ന കൃ​ഷി​യി​ൽ താ​ത്പ​ര്യ​മു​ള്ള സ്വ​യം മു​ന്നോ​ട്ടു​വ​ന്ന 37 കു​ട്ടി​ക​ളെ ചേ​ർ​ത്ത് ഇ​ട​വ​ക​യി​ൽ ഇ​ൻ​ഫാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജൂ​ണി​യ​ർ ക​ർ​ഷ​ക​സം​ഘം രൂ​പീ​ക​രി​ക്കു​ക​യും ഏ​ഴ് ആ​ഴ്ച​ത്തെ പ​രി​ശീ​ല​നം ന​ൽ​കു​ക​യും ചെ​യ്തു. പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​മാ​ണ് ന​ൽ​കി​യി​രു​ന്ന​ത്. ഓ​രോ ആ​ഴ്ച​യി​ലും ഓ​രോ കൃ​ഷി​രീ​തി​ക​ൾ പ​രി​ശീ​ലി​പ്പി​ച്ചു. ആ​ദ്യ​ത്തെ ആ​ഴ്ച കൂ​ർ​ക്ക ന​ടാ​നു​ള്ള​തും ര​ണ്ടാ​മ​ത്തെ ആ​ഴ്ച‍​യി​ൽ ക​പ്പ​ക്കൂ​ടം കൊ​ത്തു​ന്ന​തി​ലു​മാ​യി​രു​ന്നു പ​രി​ശീ​ല​നം. മൂ​ന്നാ​മ​ത്തെ ആ​ഴ്ച വി​ത്തു​ക​ൾ വി​ത​യ്ക്കു​ന്ന​തി​ൽ പ​രി​ശീ​ല​നം ന​ൽ​കി. ത​ട​മെ​ടു​ത്ത് ചീ​ര വി​ത്തു​ക​ൾ വി​ത​യ്ക്കാ​നാ​ണ് കു​ട്ടി​ക​ളെ പ​രി​ശീ​ലി​പ്പി​ച്ച​ത്. നാ​ലാ​മ​ത്തെ ആ​ഴ്ച​ ഗ്രോ ​ബാ​ഗ് പ​ച്ച​ക്ക​റി കൃ​ഷി​യി​ൽ പ​രി​ശീ​ല​നം ന​ൽ​കി. ഈ ​രീ​തി​യി​ൽ വെ​ണ്ട കൃ​ഷി ചെ​യ്തു. അ​ഞ്ചാ​മ​ത്തെ ആ​ഴ്ച​യി​ൽ കു​ഴി കു​ത്തി ന​ടു​ന്ന കൃ​ഷി​രീ​തി​ക​ളി​ൽ പ​രി​ശീ​ല​നം ന​ൽ​കി. 100 ഞാ​ലി പൂ​വ​ൻ വാ​ഴ​യാ​ണ് കു​ഴി കു​ത്തി കു​ട്ടി​ക​ൾ ന​ട്ട​ത്. ആ​റാ​മ​ത്തെ ആ​ഴ്ച​ ചീ​നി, വ​ഴു​ത​ന, ത​ക്കാ​ളി, കാ​പ്സി​ക്കം തു​ട​ങ്ങി​യ ഇ​ന​ങ്ങ​ൾ കൃ​ഷി ചെ​യ്യാ​ൻ കു​ട്ടി​ക​ളെ പ​ഠി​പ്പി​ച്ചു.
ഏ​ഴാ​മ​ത്തെ ആ​ഴ്ച ന്യൂ​ജ​ൻ രീ​തി​യി​ലു​ള്ള കൃ​ഷി​രീ​തി​ക​ളി​ലാ​യി​രു​ന്നു കു​ട്ടി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. കോ​ളി ഫ്ള​വ​ർ, കാ​ബേ​ജ് അ​ട​ക്ക​മു​ള്ള കൃ​ഷി​രീ​തി​ക​ൾ കു​ട്ടി​ക​ളെ പ​ഠി​പ്പി​ച്ചു. അ​വ​ധി​ദി​വ​സ​ങ്ങ​ളി​ലാ​ണ് കു​ട്ടി​ക​ൾ കൃ​ഷി ചെ​യ്യാ​ൻ എ​ത്തു​ന്ന​ത്. കൃ​ഷി​യി​ലേ​ക്ക് പു​തി​യ ത​ല​മു​റ​യെ ആ​കൃ​ഷ്ട​രാ​ക്കു​ക​യെ​ന്ന​താ​ണ് കൃ​ഷി​പ​രി​ശീ​ല​ന​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും പ്ര​ത്യാ​ശ​യും പ്ര​തീ​ക്ഷ​യും ന​ൽ​കു​ന്ന ഒ​ന്നാ​ണ് കൃ​ഷി​യെ​ന്നും ഫാ.​ജോ​ർ​ജ് ആ​ശാ​രി​ക്കു​ന്നേ​ൽ പ​റ​യു​ന്നു.

ഇ​ൻ​ഫാം സീ​നി​യ​ർ ക​ർ​ഷ​ക​സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലും വ്യാ​പ​ക​മാ​യി കൃ​ഷി ന​ട​ത്തു​ന്നു​ണ്ട്. ക​വു​ങ്ങും കു​രു​മു​ള​കും ജാ​തി​യും ക​ശു​മാ​വും കാ​ച്ചി​ലും ക​പ്പ​യു​മെ​ല്ലാം സ​മൃ​ദ്ധ​മാ​യി വി​ള​യി​ച്ചെ​ടു​ക്കു​ക​യാ​ണ് സീ​നി​യ​ർ ക​ർ​ഷ​ക​സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ. കാ​ടു​പി​ടി​ച്ചു കി​ട​ന്ന പ​ള്ളി​പ്പ​റ​ന്പി​ൽ ഇ​പ്പോ​ൾ നി​റ​യെ പ​ല​ത​രം കൃ​ഷി​ക​ളാ​ണ്. ജൂ​ണി​യ​ർ ക​ർ​ഷ​കസം​ഘ​ത്തി​ന്‍റെ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത് സ​ൺ​ഡേ സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​നാ​യ ബേ​ബി കാ​ഞ്ഞി​ര​ത്താ​ൻ​കു​ഴി​യാ​ണ്. സീ​നി​യ​ർ ക​ർ​ഷ​ക​സം​ഘ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് എ​കെ​സി​സി ഇ​ട​വ​ക യൂണിറ്റ് പ്ര​സി​ഡ​ന്‍റ് ചാ​ക്കോ ഇ​ളം​തു​രു​ത്തി​പ​ട​വി​ലും ഇ​ൻ​ഫാം പ്ര​സി​ഡ​ന്‍റ് ഷാ​ജി തെ​ക്കേ​മു​റി​യും മു​ട്ട​ത്ത് ജോ​സ് തുടങ്ങിയവരുമാണ്. 25 പേ​രാ​ണ് സീ​നി​യ​ർ കർഷക സംഘത്തിലുള്ളത്.