പ​ത്ര​വി​ത​ര​ണ​ത്തി​നി​ടെ ഓ​വു​ചാ​ലി​ൽ വീ​ണു പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു
Sunday, October 24, 2021 10:17 PM IST
മ​ട്ട​ന്നൂ​ർ: ക​ല്ലേ​രി​ക്ക​ര പാ​റാ​പ്പൊ​യി​ലി​ൽ പ​ത്ര​വി​ത​ര​ണ​ത്തി​നി​ടെ ഓ​വു​ചാ​ലി​ൽ വീ​ണു പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു. പാ​റാ​പ്പൊ​യി​ൽ വീ​ട്ടി​ൽ കെ. ​രാ​ഘ​വ​ൻ (65) ആ​ണ് മ​രി​ച്ച​ത്. ര​ണ്ടാ​ഴ്ച മു​മ്പ് മേ​ഖ​ല​യി​ൽ പ​ത്ര​വി​ത​ര​ണം ന​ട​ത്തു​ന്ന​തി​നി​ടെ താ​ഴ്ച​യു​ള്ള ഓ​വു​ചാ​ലി​ൽ വീ​ണു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു.

ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണു മ​രി​ച്ച​ത്. വി​മാ​ന​ത്താ​വ​ള പ്ര​ദേ​ശ​ത്ത് നി​ന്നു​ള്ള വെ​ള്ളം ഒ​ഴു​ക്കി​വി​ടു​ന്ന​തി​ന് നി​ർ​മി​ച്ച സ്ലാ​ബി​ടാ​ത്ത ഓ​വു​ചാ​ലി​ലാ​ണു വീ​ണ​ത്. പാ​റാ​പ്പൊ​യി​ലി​ൽ ഓ​വു​ചാ​ലി​ന് സ്ലാ​ബ് ഇ​ടാ​ത്ത​തി​നാ​ൽ നി​ര​വ​ധി പേ​ർ​ക്കാ​ണു വീ​ണു പ​രി​ക്കേ​റ്റി​ട്ടു​ള്ള​ത്.

ഭാ​ര്യ: ല​ത. മ​ക്ക​ൾ: ക​വി​ത, ശ്രീ​ക​ല, വി​വേ​ക്. മ​രു​മ​ക്ക​ൾ: ബാ​ല​സു​ബ്ര​ഹ്മ​ണ്യം, ദി​നേ​ഷ്. സ​ഹോ​ദ​ര​ങ്ങ​ൾ: ഭാ​സ്ക​ര​ൻ, നാ​ണു, ക​രു​ണാ​ക​ര​ൻ, വ​സ​ന്ത, ഗീ​ത, സ​തി, കാ​ർ​ത്തി​ക.