കോ​വി​ഡ് ‘കരുതലു’മായി മാ​സ്‌
Saturday, October 23, 2021 1:04 AM IST
ക​ണ്ണൂ​ർ: കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ സാ​മൂ​ഹി​ക​സേ​വ​ന​വി​ഭാ​ഗ​മാ​യ മ​ല​ബാ​ർ സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി "ക​രു​ത​ൽ' കോ​വി​ഡ് രോ​ഗി ചി​കി​ത്സാ​പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ട​മാ​യി മൂ​ന്നു​ല​ക്ഷം രൂ​പ കോ​വി​ഡ​ന​ന്ത​ര ചി​കി​ത്സാ​സ​ഹാ​യ​മാ​യി ന​ൽ​കു​ന്നു. വി​ദേ​ശ​ത്തു​ള്ള ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക കൂ​ട്ടാ​യ്മ​ക​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. മ​ല​ബാ​റി​ലെ വി​വി​ധ ഫൊ​റോ​ന​ക​ളി​ൽ​പ്പെ​ട്ട 35 വ്യ​ക്തി​ക​ൾ​ക്ക് സ​ഹാ​യം ന​ൽ​കി പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ നി​ർ​വ​ഹി​ച്ചു. മ​ല​ബാ​ർ സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ഫാ. ​ബി​ബി​ൻ തോ​മ​സ് ക​ണ്ടോ​ത്ത്, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ഫാ. ​സി​ബി​ൻ കു​ട്ട​ക​ല്ലു​ങ്ക​ൽ, ഏ​ബ്ര​ഹാം ഉ​ള്ളാ​ട​പ്പു​ള്ളി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.