ഭ​ർ​ത്താ​വും ഭാ​ര്യ​യും മി​നിറ്റു‌​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ വീ​ട്ടി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Friday, October 22, 2021 10:22 PM IST
കൂ​ത്തു​പ​റ​മ്പ്: ഭ​ർ​ത്താ​വും ഭാ​ര്യ​യും മി​നിറ്റുക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ വീ​ട്ടി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. ചു​ണ്ട​ങ്ങാ​പ്പൊ​യി​ൽ എ​ട​യി​ൽ​പീ​ടി​ക ക​രി​പ്പാ​ൽ വീ​ട്ടി​ൽ കൊ​ഴു​ക്ക രാ​മ​കൃ​ഷ്ണ​ൻ (80), ഭാ​ര്യ ക​ല്ലി വ​സ​ന്ത (71) എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ മ​രി​ച്ച​ത്.

വീ​ടി​ന്‍റെ ബാ​ത്ത്‌​റൂ​മി​ൽ വ​സ​ന്ത കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഇ​വ​രെ എ​ഴു​ന്നേ​ൽ​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ രാ​മ​കൃ​ഷ്ണ​നും കു​ഴ​ഞ്ഞു​വീ​ണ് മ​രി​ക്കു​ക​യാ​യി​രു​ന്നു. വ്യോ​മ​സേ​ന​യി​ൽനി​ന്നു വി​ര​മി​ച്ച​ശേ​ഷം കാ​ന​റ ബാ​ങ്കി​ൽ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു രാ​മ​കൃ​ഷ്ണ​ൻ.

മ​ക്ക​ൾ: സി​ന്ധു, പ്ര​വീ​ൺ (ക​രി​പ്പാ​ൽ ട്രേ​ഡേ​ഴ്‌​സ് പൊ​ന്ന്യം റോ​ഡ്, ക​തി​രൂ​ർ). മ​രു​മ​ക്ക​ൾ: എം.​സി. സ​ഞ്ജീ​വ് കു​മാ​ർ (അ​ധ്യാ​പ​ക​ൻ, മൂ​ല​ക്ക​ട​വ് ഗ​വ. എ​ൽ​പി സ്‌​കൂ​ൾ), ശു​ഭ (ചെ​റു​കു​ന്ന്). രാ​മ​കൃ​ഷ്ണ​ന്‍റെ സ​ഹോ​ദ​രി: വി​ജ​യ​ല​ക്ഷ്മി (ഗോ​വ). വ​സ​ന്ത​യു​ടെ സ​ഹോ​ദ​രി: ശാ​ന്ത. സം​സ്‌​കാ​രം ഇ​ന്നു ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ.