തേ​ർ​ളാ​യി പു​ഴ​യി​ൽ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Monday, September 20, 2021 10:30 PM IST
ശ്രീ​ക​ണ്ഠ​പു​രം: ചെ​ങ്ങ​ളാ​യി തേ​ർ​ളാ​യി മു​ന​മ്പ​ത്ത് ക​ട​വി​ൽ നീ​ന്തു​ന്ന​തി​നി​ടെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ സ്കൂ​ൾ വി​ദ്യാ​ർ​ഥി കെ. ​അ​ൻ​സ​ബി​നെ (16) മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​ന്ന​ലെ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലി​ൽ പു​ഴ​യു​ടെ അ​ടി​ത്ത​ട്ടി​ൽ ചെ​ളി​യി​ൽ പു​ത​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം പു​ഴ​യി​ൽ നീ​ന്തു​ന്ന​തി​നി​ടെ​യാ​ണ് അ​ൻ​സ​ബ് ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​ത്.

തേ​ർ​ളാ​യി​യി​ലെ കെ.​വി. ഹാ​ഷിം-​കെ. സാ​ബി​റ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് അ​ൻ​സ​ബ്. ത​ളി​പ്പ​റ​മ്പി​ൽ നി​ന്നെ​ത്തി​യ അ​ഗ്നി​ര​ക്ഷാ​സേ​ന​യും ശ്രീ​ക​ണ്ഠ​പു​രം പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് അ​ൻ​സ​ബി​നാ​യി ഞാ​യ​റാ​ഴ്ച തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. അ​ഗ്നി ര​ക്ഷാ​സേ​ന​യു​ടെ സ്കൂ​ബാ ടീ​മും തൃ​ക്ക​രി​പ്പൂ​ർ, പ​യ്യ​ന്നൂ​ർ എ​ന്നി​വി​ട​ങ്ങി​ൽ​നി​ന്നെ​ത്തി​യ സേ​ന​യു​ടെ മു​ങ്ങ​ൽ വി​ദ​ഗ്ധ​രും തോ​ണി​ക്കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഇ​ന്ന​ലെ രാ​വി​ലെ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ 7.30 ഓ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

അ​ഗ്നി​ര​ക്ഷാ​സേ​ന ഓ​ഫീ​സ​ർ പി.​വി. അ​ശോ​ക​ൻ, അ​സി. ഓ​ഫീ​സ​ർ ടി. ​അ​ജ​യ​ൻ, ശ്രീ​ക​ണ്ഠ​പു​രം ഇ​ൻ​സ്പെ​ക്ട​ർ ഇ.​പി. സു​രേ​ശ​ൻ, എ​സ്ഐ സു​ബീ​ഷ്മോ​ൻ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം തേ​ർ​ളാ​യി മ​ദ്ര​സ​യി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​ച്ച മൃ​ത​ദേ​ഹം വൈ​കു​ന്നേ​രം മൃ​ത​ദേ​ഹം തേ​ർ​ളാ​യി ജു​മാ മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ ക​ബ​റ​ട​ക്കി. കു​റു​മാ​ത്തൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ​നി​ന്ന് ഇ​ത്ത​വ​ണ എ​സ്എ​സ്എ​ൽ​സി പൂ​ർ​ത്തി​യാ​ക്കി​യ അ​ൻ​സ​ബ് പ്ല​സ് വ​ൺ അ​ഡ്മി​ഷ​ൻ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. അ​ൻ​സി​ല, മു​ഹ​മ്മ​ദ് എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.