പ്ര​തി​ഷേ​ധ​വു​മാ​യി വ്യാ​പാ​രി​ക​ൾ
Friday, August 6, 2021 1:09 AM IST
ആ​ല​ക്കോ​ട് : ക​ട​ക​ളി​ൽ ക​യ​റ​ണ​മെ​ങ്കി​ൽ ജീ​വ​ന​ക്കാ​ർക്ക് വാ​ക്സി​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ആ​ർ​ടി​പി​സി​ആ​ർ രേ​ഖ തു​ട​ങ്ങി​യ​വ വേ​ണ​മെ​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് തീ​ർ​ത്തും അ​ശാ​സ്ത്രീ​യ​മാ​ണെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ആ​ല​ക്കോ​ട് മേ​ഖ​ലാ ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ക​ട​ക​ളി​ലു​ള്ള ജീ​വ​ന​ക്കാ​രി​ൽ ഭൂ​രി​പ​ക്ഷ​വും 40 വ​യ​സി​നു താ​ഴെ​യു​ള്ള​വ​രാ​ണെ​ന്നും ഇ​വ​ർ​ക്ക് ഭൂ​രി​ഭാ​ഗം പേ​ർ​ക്കും വാ​ക്സി​ൻ ആ​ദ്യ​ത്തെ ഡോ​സ് പോ​ലും കി​ട്ടി​യി​ട്ടി​ല്ലെ​ന്നും വ്യാപാരികൾ പറഞ്ഞു.
പോ​ലീ​സ് വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ലാ​ണ് വ്യാ​പാ​രി​ക​ൾ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധം അ​റി​യി​ച്ച​ത്. വ്യാ​പാ​രി​ക​ൾ​ക്ക് വാ​ക്സി​ൻ വി​ത​ര​ണ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ മു​ൻ​ഗ​ണ​ന കൊ​ടു​ക്കു​ക​യും കൂ​ടു​ത​ൽ വാ​ക്സി​ൻ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ സ​ർ​ക്കാ​ർ ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്ത ശേ​ഷ​മാ​ണ് ഇ​ത്ത​രം ഉ​ത്ത​ര​വു​ക​ൾ ഇ​റ​ക്കേ​ണ്ട​ത്. മാ​ത്ര​മ​ല്ല ക​ള്ളു​ഷാ​പ്പി​ലും ബീ​വ​റേ​ജി​ലും ഇ​തൊ​ന്നും ബാ​ധ​ക​വു​മ​ല്ല. പൊ​തു​ജ​ന​ങ്ങ​ളും വ്യാ​പാ​രി​ക​ളും പോ​ലീ​സു​മാ​യി ഏ​റ്റു​മു​ട്ട​ൽ ഉ​ണ്ടാ​ക്കാ​ൻ മാ​ത്ര​മേ ഇ​തു​പോ​ലെ​യു​ള്ള ഉ​ത്ത​ര​വു​ക​ൾ ഉ​പ​ക​രി​ക്കു​ക​യു​ള്ളൂ.
​വി​ചി​ത്ര​മാ​യ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് എം.​എ. ജോ​ൺ​സ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ൺ പ​ടി​ഞ്ഞാ​ത്ത്, ട്ര​ഷ​റ​ർ റോ​യി പു​ളി​ക്ക​ൽ പി.​എ. അ​ഗ​സ്റ്റി​ൻ, സാ​ജി പു​ളി​ക്ക​ൽ, സ​ണ്ണി മ​ഠ​ത്തി​പ്പ​റ​മ്പി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.