ച​ന്ദ​ന​മു​ട്ടി​ക​ളു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ
Sunday, August 1, 2021 1:03 AM IST
മ​ട്ട​ന്നൂ​ർ: കോ​ളാ​രി​യി​ൽ ച​ന്ദ​ന​മു​ട്ടി​ക​ളു​മാ​യി ര​ണ്ടു​പേ​രെ മ​ട്ട​ന്നൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 5.50 കി​ലോ വ​രു​ന്ന 12 ച​ന്ദ​ന മു​ട്ടി​ക​ളാ​ണ് പി​ടി​കൂ​ടി​യ​ത്.
ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ളാ​രി ടൗ​ണി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​ളാ​രി സ്വ​ദേ​ശി​ക​ളാ​യ അ​ശോ​ക​ൻ, നാ​സ​ർ എ​ന്നി​വ​ർ പി​ടി​യി​ലാ​യ​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന വി​ജേ​ഷ് എ​ന്ന​യാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. പി​ടി​യി​ലാ​യ പ്ര​തി​ക​ളെ മ​ട്ട​ന്നൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. പി​ടി​കൂ​ടി​യ ച​ന്ദ​ന​മു​ട്ടി​ക​ൾ പോ​ലീ​സ് വ​നം വ​കു​പ്പി​ന് കൈ​മാ​റും.