പട്ടിയുണ്ട്; സൂക്ഷിക്കുക! ഇ​രി​ട്ടിയി​ല്‍ ഏ​ഴു​പേ​ര്‍​ക്ക് തെ​രു​വു​നാ​യയുടെ​ ക​ടി​യേ​റ്റു
Saturday, July 31, 2021 2:44 AM IST
ഇ​രി​ട്ടി: ഇ​രി​ട്ടി ടൗ​ണി​ലെ തെ​രു​വു​നാ​യ​ക്കൂ​ട്ടം യാ​ത്ര​ക്കാ​രെ ഭീ​തി​യി​ലാ​ക്കു​ന്നു. നാ​യ്ക്ക​ള്‍ കൂ​ട്ട​മാ​യി എ​ത്തി കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രേ​യും മ​റ്റും ആ​ക്ര​മി​ക്കു​ന്ന​ത് പ​തി​വാ​യി. ‌ഇ​ന്ന​ലെ പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡി​ലും പ​ഴ​യ ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു നി​ന്നു​മാ​യി ഏ​ഴു പേ​ര്‍​ക്കാ​ണ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. ക​ടി​യേ​റ്റ​വ​ര്‍ ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി.

തെ​രു​വു​നാ​യ ശ​ല്യ​ത്തി​നെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ​ക്ക് ക​ഴി​ഞ്ഞ ദി​വ​സം പ​രാ​തി ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ൽ അ​ല​ഞ്ഞു ന​ട​ക്കു​ന്ന നാ​യ്ക്ക​ളെ പി​ടി​കൂ​ടു​ന്ന​തി​നു​ള്ള ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല.

ലോ​ക്ഡൗ​ണി​നെ തു​ട​ര്‍​ന്ന ന​ഗ​ര​ത്തി​ല്‍ ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ണ് ക​ട​ക​ളും ഹോ​ട്ട​ലു​ക​ളും തു​റ​ക്കു​ന്ന​ത്. ഇ​തു​മൂ​ലം ഭ​ക്ഷ​ണം തേ​ടി നാ​യ്ക്ക​ള്‍ കൂ​ട്ട​മാ​യ് ന​ഗ​ര​ത്തി​ലൂ​ടെ അ​ല​ഞ്ഞു തി​രി​യു​ക​യാ​ണ്.

ഇ​ട​വ​ഴി​ക​ളി​ലൂ​ടെ​യും മ​റ്റും പോ​കാ​ന്‍ ഭ​യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മാ​ണ്്. സ്ത്രീ​ക​ളും കു​ട്ടി​ക​ളും പ്രാ​യ​മാ​യ​വ​രു​മാ​ണ് ഏ​റെ ഭ​യ​പ്പെ​ടു​ന്ന​ത്. ഇ​ന്ന​ലെ ക​ടി​യേ​റ്റ​വ​രി​ല്‍ പ്രാ​യ​മാ​യ​വ​രാ​ണ് കൂ​ടു​ത​ല്‍.