കോ​വി​ഡ്കാ​ല പ​ഠ​ന​ത്തി​ന്‍റെ പു​ത്ത​ൻ മാ​തൃ​ക​യു​മാ​യി ശ്രീകണ്ഠപുരം മേ​രി​ഗി​രി സ്കൂ​ൾ
Friday, July 30, 2021 12:53 AM IST
ശ്രീ​ക​ണ്ഠ​പു​രം: വി​ദ്യാ​ഭ്യാ​സം ഓ​ൺ​ലൈ​നാ​യി മാ​റി​യ കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ൽ ഓ​ൺ​ലൈ​ൻ വി​ദ്യാ​ഭ്യാ​സ രീ​തി​യു​ടെ പ​രി​മി​തി​ക​ളെ മ​റി​ക​ട​ക്കാ​ൻ പു​ത്ത​ൻ മാ​തൃ​ക​യു​മാ​യി മേ​രി​ഗി​രി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ർ.
ദി​വ​സേ​ന​യു​ള്ള ലൈ​വ് ക്ലാ​സു​കൾക്കും റെ​ക്കോ​ർ​ഡ​ഡ് വീ​ഡി​യോ ക്ലാ​സിനും പുറമെ അ​സം​ബ്ലി​ക​ൾ, ക​ലോ​ത്സ​വം, സ്കൂ​ൾ ഇ​ല​ക്‌ഷ​ൻ തു​ട​ങ്ങി​യ​വയും ന​ട​ത്തി നേ​ര​ത്തെത​ന്നെ സ്കൂ​ൾ ശ്ര​ദ്ധനേ​ടി​യി​രു​ന്നു.
പു​തി​യ അ​ധ്യ​യ​നവ​ർ​ഷ​ത്തി​ൽ ക്ലാ​സു​ക​ൾ കു​റേ​ക്കൂ​ടി മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള പ​രി​ശ്ര​മഫ​ല​മാ​യാ​ണ് ടൂ​ൾ​കി​റ്റെ​ന്ന ആ​ശ​യം മു​ന്നോ​ട്ടുവ​ച്ച​ത്. കു​ട്ടി​ക​ൾ​ക്ക് സ്വ​യം വി​ല​യി​രു​ത്താ​നു​ള്ള സെ​ൽ​ഫ് അ​സൈ​ൻ​മെ​ന്‍റ് റെ​ക്കോ​ർ​ഡ്, ര​ക്ഷി​താ​ക്ക​ൾ​ക്കു​ള്ള ചെ​ക്ക് ലി​സ്റ്റ്, ആ​ക്‌ടി​വി​റ്റി റെ​ക്കോ​ർ​ഡ് തു​ട​ങ്ങി പ​ന്ത്ര​ണ്ടോ​ളം ഇ​നം ബു​ക്ക്‌ലെ​റ്റു​ക​ൾ, കാ​ർ​ഡു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ടൂ​ൾ​കി​റ്റ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.
ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ത​മ്മി​ലു​ള്ള ആ​ശ​യ​വി​നി​മ​യം ശ​ക്തി​പ്പെ​ടു​ത്തി വീ​ടു​ക​ളി​ൽ വി​ദ്യാ​ല​യ​ത്തി​നു സ​മാ​ന​മാ​യ പ​ഠ​നാ​ന്ത​രീ​ക്ഷം ഒ​രു​ക്കു​ക​യും അ​തു​വ​ഴി ഓ​ൺ​ലൈ​ൻ പ​ഠ​നം മി​ക​ച്ച​താ​ക്കാ​നും സാ​ധി​ച്ച​താ​യി ര​ക്ഷി​താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
പ​രീ​ക്ഷാരീ​തി, പ​രീ​ക്ഷാന​ട​ത്തി​പ്പ്, മൂ​ല്യ​നി​ർ​ണ​യ രീ​തി തു​ട​ങ്ങി​യ​വ പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​കവ​ഴി കു​റ്റ​മ​റ്റ രീ​തി​യി​ലു​ള്ള പ​രീ​ക്ഷാന​ട​ത്തി​പ്പും സാ​ധ്യ​മാ​യി. നി​ര​വ​ധി സ്കൂ​ൾ അ​ധി​കൃ​ത​രാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ​ക്കും അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട​തെ​ന്ന് പ്രി​ൻ​സി​പ്പ​ൽ ബ്ര​ദ​ർ റെ​ജി സ്ക​റി​യ അ​റി​യി​ച്ചു.
ടൂ​ൾ​കി​റ്റി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട‌​നം ബ്ര​ദ​ർ എം.​പി. ബി​ജു സി​എ​സ്ടി നി​ർ​വ​ഹി​ച്ചു. പിടിഎ ​പ്ര​സി​ഡ​ന്‍റ് ഡോ. ​മ​നു ജോ​സ​ഫ് വാ​ഴ​പ്പ​ള്ളി പ​ങ്കെ​ടു​ത്തു.