ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ൾ മ​റി​ക​ട​ന്ന് ജു​വ​ലി​ന്‍റെ വി​ജ​യ​ത്തി​ള​ക്കം
Thursday, July 29, 2021 1:16 AM IST
പെ​രു​മ്പ​ട​വ്: ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ളെ നി​ശ്ച​യ​ദാ​ർ​ഢ്യം​കൊ​ണ്ടും ക​ഠി​നാ​ധ്വാ​നം​കൊ​ണ്ടും മ​റി​ക​ട​ന്ന് പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ ജു​വ​ൽ മേ​രി നേ​ടി​യ വി​ജ​യം നാ​ടി​നും പെ​രു​ന്പ​ട​വ് ബി​വി​ജെ​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നും അ​ഭി​മാ​ന​മാ​യി. പ​ച്ചാ​ണി​യി​ലെ പ​റ​പ്പ​ള്ളി​യി​ൽ ജോ(​ദേ​വ​സ്യ) -അ​ധ്യാ​പി​ക​യാ​യ സെ​ലി​ൻ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ ജു​വ​ൽ മേ​രി കൊ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ലാ​ണ് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ​ത്. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ലും എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി​യി​രു​ന്നു. ന​ട​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള ജു​വ​ലി​നെ പി​താ​വ് ജോ​യാ​ണ് എ​ന്നും സ്കൂ​ളി​ൽ കൊ​ണ്ടു​പോ​യ്ക്കൊ​ണ്ടി​രു​ന്ന​ത്. അ​ധ്യാ​പ​ക​രു​ടെ​യും കൂ​ട്ടു​കാ​രു​ടെ​യും പ്ര​ത്യേ​കി​ച്ച് ഷെ​റി​ൻ, അ​നു എ​ന്നി​വ​രു​ടെ​യും പ്ര​ത്യേ​ക ക​രു​ത​ലും സ​ഹാ​യ​വും എ​ൽ​കെ​ജി മു​ത​ൽ ജു​വ​ലി​ന് തു​ണ​യാ​യി​രു​ന്നു. കു​ട്ടി​ക്കാ​ലം മു​ത​ൽ പ​ഠ​ന​ത്തി​ൽ മി​ക​വ് പു​ല​ർ​ത്തു​ന്ന ജു​വ​ൽ സം​ഗീ​ത​ത്തി​ലും ക​ഥാ​ര​ച​ന​യി​ലും ക​ഥാ​പ്ര​സം​ഗ​ത്തി​ലും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചി​രു​ന്നു.