ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ഇ​ന്ന് മു​ത​ൽ
Monday, July 26, 2021 1:04 AM IST
കെ.​മി​ഥു​ൻ
ക​ണ്ണൂ​ര്‍: ജി​ല്ല​യി​ല്‍ ലേ​ണേ​ഴ്‌​സ് ടെ​സ്റ്റ് പാ​സാ​യി ഡ്രൈ​വിം​ഗ് ടെ​സ്റ്റി​നാ​യി കാ​ത്തി​രി​ക്കു​ന്ന​വ​രെ വെ​ട്ടി​ലാ​ക്കി മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പി​ന്‍റെ പു​തി​യ നി​ര്‍​ദേ​ശം. ലോ​ക്ഡൗ​ണി​ല്‍ ഡ്രൈ​വിം​ഗ് ടെ​സ്റ്റ് മു​ട​ങ്ങി​യ​വ​ർ വീ​ണ്ടും സ്ലോ​ട്ട് ബു​ക്ക് ചെ​യ്യ​ണ​മെ​ന്ന നി​ര്‍​ദേ​ശ​മാ​ണ് ജ​ന​ങ്ങ​ളെ വ​ല​യ്ക്കു​ന്ന​ത്. ര​ണ്ട​ര മാ​സ​ത്തെ ലോ​ക്ഡൗ​ണി​ന് ശേ​ഷം ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ഇ​ന്ന് പു​ന​രാ​രം​ഭി​ക്കാ​നി​രി​ക്കെ ആ​ദ്യം ബു​ക്ക് ചെ​യ്ത​വ​ര്‍ ഡ്രൈ​വിം​ഗ് ടെ​സ്റ്റി​ന് അ​വ​സ​രം കി​ട്ടി​യി​ല്ലെ​ന്ന പ​രാ​തി ഉ​യ​ർ​ന്നു​ക​ഴി​ഞ്ഞു. നേ​ര​ത്തേ ടെ​സ്റ്റ് ന​ഷ്ട​മാ​യ​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന ന​ല്‍​കാ​തെ എ​ല്ലാ​വ​രും പു​തി​യ സ​മ​യം തെ​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശം പ​ഴ​യ അ​പേ​ക്ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്. ലോ​ക്ഡൗ​ണ്‍ മൂ​ലം ടെ​സ്റ്റ് ന​ട​ക്കാ​ത്ത​വ​ര്‍ ഉ​ള്‍​പ്പെ​ടെ എ​ല്ലാ​വ​രും പു​തി​യ സ്ലോ​ട്ട് ബു​ക്ക് ചെ​യ്യ​ണ​മെ​ന്നാ​ണ് പു​തി​യ ഉ​ത്ത​ര​വ്.
ലോ​ക്ഡൗ​ണ്‍ സ​മ​യ​ത്ത് മു​ട​ക്ക​മി​ല്ലാ​തെ ഓ​ണ്‍​ലൈ​നാ​യി ലേ​ണേ​ഴ്‌​സ് ന​ട​ന്ന​തി​നാ​ല്‍ പാ​സാ​യ​വ​ര്‍ ഉ​ട​ന്‍ ത​ന്നെ ഡ്രൈ​വിം​ഗ് ടെ​സ്റ്റി​നാ​യി അ​പേ​ക്ഷി​ച്ചി​ട്ടു​ണ്ട്. ക​ണ്ണൂ​ര്‍ താ​ലൂ​ക്കി​ല്‍ മാ​ത്രം ഇ​ത്ത​ര​ത്തി​ല്‍ ആ​റാ​യി​ര​ത്തോ​ളം പേ​രു​ണ്ട്. ത​ല​ശേ​രി, ത​ളി​പ്പ​റ​മ്പ്, പ​യ്യ​ന്നൂ​ര്‍, ഇ​രി​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ള്‍ കൂ​ടി നോ​ക്കു​മ്പോ​ള്‍ ഇ​തി​ന്‍റെ നാ​ലി​ര​ട്ടി ആ​ളു​ക​ളു​ണ്ടാ​കും. ഇ​വ​രെ​ല്ലാം ഇ​നി വീ​ണ്ടും സ്ലോ​ട്ട് ബു​ക്ക് ചെ​യ്യേ​ണ്ടി​വ​രും.
ക​ണ്ണൂ​രി​ല്‍ ഒ​രു ദി​വ​സം 60 സ്ലോ​ട്ടു​ക​ളാ​ണ് അ​നു​വ​ദി​ച്ച​ത്. ആ​ഴ്ച​യി​ല്‍ അ​ഞ്ച് ദി​വ​സ​മാ​ണ് ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ന​ട​ക്കു​ക. എ​ന്നാ​ല്‍ കോ​വി​ഡ് സാ​ഹ​ച​ര്യം ഇ​നി​യും മോ​ശ​മാ​യാ​ൽ സ്ലോ​ട്ടു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ കു​റ​വു​ണ്ടാ​കാ​നും സാ​ധ്യ​ത​യു​ണ്ട്. പ​രി​വാ​ഹ​ന്‍ പോ​ര്‍​ട്ട​ലി​ല്‍ നേ​രി​ട്ടോ എം​വി​ഡി പോ​ര്‍​ട്ട​ല്‍ വ​ഴി​യോ ആ​ണ് സ്ലോ​ട്ടു​ക​ള്‍ ബു​ക്ക് ചെ​യ്യ​ണ്ട​ത്. ഇ​തോ​ടെ ഡ്രൈ​വിം​ഗ് സ്‌​കൂ​ള്‍ അ​ധി​കൃ​ത​രും ആ​ശ​ങ്ക​യി​ലാ​ണ്.
എ​ന്നാ​ൽ ആ​ദ്യം ബു​ക്ക് ചെ​യ്ത​വ​ര്‍​ക്ക് പ​രി​ഗ​ണ​ന ന​ല്‍​കു​മെ​ന്നും ലോ​ക്ഡൗ​ണ്‍ കാ​ല​യ​ള​വി​ന് മു​മ്പേ പ​ല​രും ഡ്രൈ​വിം​ഗ് ടെ​സ്റ്റി​നാ​യി സ്ലോ​ട്ട് ബു​ക്ക് ചെ​യ്തി​ട്ടു​ണ്ടെ​ന്നും ഇ​വ​രും വീ​ണ്ടും ബു​ക്ക് ചെ​യ്യ​ണ​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ആ​ദ്യം ലേ​ണേ​ഴ്‌​സ് ക​ഴി​ഞ്ഞ​വ​ര്‍​ക്ക് ആ​ദ്യം പ​രി​ഗ​ണ​ന ന​ല്‍​കും. ലേ​ണേ​ഴ്‌​സ് ക​ഴി​ഞ്ഞ കാ​ലാ​വ​ധി അ​നു​സ​രി​ച്ചാ​ണ് പു​തി​യ സ്ലോ​ട്ട് അ​നു​വ​ദി​ക്കു​ക എ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കു​ന്നു.
ലേ​ണേ​ഴ്സ് എ​ടു​ത്ത് ഡ്രൈ​വിം​ഗ് ടെ​സ്റ്റ് എ​ടു​ക്കു​ന്ന​തി​നു​ള്ള പ​ര​മാ​വ​ധി ഇ​ട​വേ​ള ആ​റു മാ​സ​മാ​ണ്. ആ​ദ്യ ലോ​ക്ഡൗ​ണി​നു ശേ​ഷം ഇ​തു നീ​ട്ടി ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും ര​ണ്ടാം ലോ​ക്ഡൗ​ണി​നു ശേ​ഷം ഇ​തു സം​ബ​ന്ധി​ച്ച് നി​ര്‍​ദേ​ശ​ങ്ങ​ളൊ​ന്നു​മി​ല്ല. മാ​ത്ര​മ​ല്ല ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സി​ന്‍റെ കാ​ലാ​വ​ധി തീ​ര്‍​ന്ന് ഒ​രു വ​ര്‍​ഷം ക​ഴി​ഞ്ഞ​വ​ര്‍​ക്ക് ലൈ​സ​ന്‍​സ് പു​തു​ക്കു​ന്ന​തി​നു​ള്ള ടെ​സ്റ്റു​ക​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.