ച​പ്പാ​ര​പ്പ​ട​വ് ടൗ​ണി​ലെ ഓ​വു​ചാ​ലു​ക​ൾ വൃ​ത്തി​യാ​ക്കി ടാക്സി തൊഴിലാളികൾ
Monday, June 21, 2021 12:49 AM IST
പെ​രു​മ്പ​ട​വ്: ച​പ്പാ​ര​പ്പ​ട​വ് ടൗ​ണി​ൽ പൊ​തു​മ​രാ​മ​ത്ത് റോ​ഡ​രി​കി​ലെ ഓ​വു​ചാ​ലു​ക​ൾ മ​ണ്ണു നി​റ​ഞ്ഞ് മ​ഴ വെ​ള്ളം റോ​ഡി​ലേ​ക്ക് ഒ​ഴു​കി ടൗ​ൺ ചെ​ളി​ക്കു​ള​മാ​യി. റോ​ഡു ന​വീ​ക​ര​ണ പ്ര​വൃ​ത്തി​യെ തു​ട​ർ​ന്ന് ഓ​വു​ചാ​ലി​ൽ മ​ണ്ണും ചെ​ളി​യും നി​റ​ഞ്ഞി‌​രു​ന്നു. പ്ര​വൃ​ത്തി ഏ​റ്റെ​ടു​ത്ത ഊ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി​യോ​ടും ത​ളി​പ്പ​റ​മ്പ് പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​രോ​ടും ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ നി​ര​വ​ധി ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും പ്ര​ശ്നം പ​രി​ഹ​രി​ക്ക​പ്പെ​ട്ടി​ല്ല.
തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്തം​ഗം പി. ​ന​സീ​റ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ടൗ​ണി​ലെ ടാ​ക്സി തൊ​ഴി​ലാ​ളി​ക​ൾ സ​ന്ന​ദ്ധ സേ​വ​നം ന​ട​ത്തു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ റോ​ഡി​ൽ നി​ൽ​ക്കു​ന്ന വൈ​ദ്യു​തി തൂ​ൺ മാ​റ്റാ​ത്ത​തി​നാ​ൽ വെ​ള്ളം പൂ​ർ​ണ​മാ​യും ഒ​ഴു​കി​പ്പോ​കി​ല്ല.
തൂ​ൺ മാ​റ്റാ​ൻ വൈ​ദ്യു​തി ബോ​ർ​ഡി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് പ​ണം അ​ട​യ്ക്കാ​ത്ത​തി​നാ​ൽ അ​വ​ർ ത​യാ​റാ​വു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ടു. മ​ഴ​ക്കാ​ല​ത്ത് ടൗ​ണി​ൽ വെ​ള്ളം ക​യ​റു​ന്ന​തി​നാ​ൽ ഓ​വു ചാ​ലി​ലെ ത​ട​സം നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ജ ബാ​ല​കൃ​ഷ്ണ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.