മ​ട്ട​ന്നൂ​രി​ൽ 190 പേ​ർ​ക്ക് കോ​വി​ഡ്
Saturday, May 8, 2021 12:48 AM IST
മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ൽ കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി. ഇ​ന്ന​ലെ 190 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 187 പേ​ർ​ക്കും സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ ര​ണ്ടു പേ​ർ​ക്കും ഒ​രു ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​താ​ദ്യ​മാ​യാ​ണ് ന​ഗ​ര​സ​ഭ​യി​ൽ ഇ​ത്ര​യ​ധി​കം പേ​ർ​ക്ക് ഒ​റ്റ ദി​വ​സം കോ​വി​ഡ് പോ​സി​റ്റീ​വാ​കു​ന്ന​ത്. ഇ​തോ​ടെ ന​ഗ​ര​സ​ഭ​യി​ൽ ആ​കെ കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം 700 ക​ട​ന്നു. ആ​യി​ര​ത്തോ​ളം പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​മു​ണ്ട്. കീ​ഴ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ഇ​ന്ന​ലെ 28 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 24 പേ​ർ​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ മൂ​ന്നു പേ​ർ​ക്കും ഒ​രു ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​നു​മാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.
നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി​യി​ട്ടും പ​ല​രും പാ​ലി​ക്കാ​ൻ ത​യാ​റാ​വാ​ത്ത സ്ഥി​തി​യു​മു​ണ്ട്. ഇ​ന്ന​ലെ ന​ല്ല തി​ര​ക്കാ​ണ് ന​ഗ​ര​ത്തി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ഉ​ണ്ടാ​യ​ത്. ശ​നി​യാ​ഴ്ച ലോ​ക് ഡൗ​ൺ തു​ട​ങ്ങു​ന്ന​തി​നാ​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നാ​ണ് മി​ക്ക​വ​രും വാ​ഹ​ന​ങ്ങ​ളു​മാ​യി ഇ​റ​ങ്ങി​യ​ത്.