ജ​യി​ച്ചി​ട്ടും ര​ണ്ടി​ട​ത്ത് എ​ല്‍​ഡി​എ​ഫ് പി​ന്നോ​ട്ടാ​യി, വോ​ട്ടു​ക​ള്‍ അ​ധി​കം നേ​ടി യു​ഡി​എ​ഫ്
Tuesday, May 4, 2021 1:17 AM IST
നി​ശാ​ന്ത് ഘോ​ഷ്
ക​ണ്ണൂ​ര്‍: വി​ജ​യി​ച്ച ഒ​മ്പ​ത് മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ഏ​ഴ് എ​ണ്ണ​ത്തി​ല്‍ എ​ല്‍​ഡി​എ​ഫ് ഭൂ​രി​പ​ക്ഷം വ​ര്‍​ധി​ച്ച​പ്പോ​ള്‍ ര​ണ്ടി​ട​ങ്ങ​ളി​ല്‍ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ പി​ന്നാ​ക്കം പോ​യി. അ​തേ സ​മ​യം യു​ഡി​എ​ഫ് വി​ജ​യി​ച്ച ര​ണ്ടി​ട​ങ്ങ​ളി​ല്‍ ഒ​രി​ട​ത്ത് ഭൂ​രി​പ​ക്ഷം വ​ര്‍​ധി​ച്ച​പ്പോ​ള്‍ മ​റ്റൊ​രി​ട​ത്ത് ഭൂ​രി​പ​ക്ഷം മു​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റേ​തി​ന്‍റെ പ​കു​തി​യാ​യി കു​റ​ഞ്ഞു. ബി​ജെ​പി ഇ​ക്കു​റി അ​ഞ്ചി​ട​ങ്ങ​ളി​ല്‍ വോ​ട്ടു​ക​ള്‍ അ​ധി​കം നേ​ടി​യ​പ്പോ​ള്‍ മ​റ്റ് അ​ഞ്ചി​ട​ങ്ങ​ളി​ല്‍ പി​ന്നോ​ട്ട് പോ​യി. നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക ത​ള്ളി​പ്പോ​യ​തി​നെ​ത്തു​ട​ര്‍​ന്ന് സ്ഥാ​നാ​ര്‍​ഥി​യി​ല്ലാ​തി​രു​ന്ന ത​ല​ശേ​രി​യി​ല്‍ ഭൂ​രി​പ​ക്ഷം പ്ര​വ​ര്‍​ത്ത​ക​രും വോ​ട്ടു രേ​ഖ​പ്പെ​ടു​ത്താ​തെ മാ​റി നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. അ​ഴീ​ക്കോ​ട് യു​ഡി​എ​ഫി​ല്‍ നി​ന്നും പി​ടി​ച്ചെ​ടു​ത്ത​തി​നൊ​പ്പം പ​യ്യ​ന്നൂ​ര്‍, ക​ല്യാ​ശേ​രി, ക​ണ്ണൂ​ര്‍, ധ​ര്‍​മ​ടം, മ​ട്ട​ന്നൂ​ര്‍, ത​ല​ശേ​രി, എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഭൂ​രി​പ​പ​ക്ഷം വ​ര്‍​ധി​പ്പി​ച്ച​ത്. സി​പി​എ​മ്മി​ന്‍റെ ഉ​റ​ച്ച കോ​ട്ട​യാ​യ ത​ളി​പ​റ​മ്പി​ലാ​ണ് എ​ല്‍​ഡി​എ​ഫ് ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ ഏ​റെ പി​ന്നാ​ക്ക​മാ​യ​ത്. 2016ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നേ​ടി​യ​തി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ പ​കു​തി​ക്ക​ടു​ത്തെ​ത്താ​നേ ഇ​ത്ത​വ​ണ ആ​യു​ള്ളൂ. യു​ഡി​എ​ഫി​ല്‍ നി​ന്നും എ​ല്‍​ഡി​എ​ഫി​ലേ​ക്കെ​ത്തി​യ കെ.​പി. മോ​ഹ​ന​ന്‍ കൂ​ത്തു​പ​റ​മ്പി​ല്‍ വി​ജ​യി​ച്ചെ​ങ്കി​ലും മു​മ്പ് കെ.​കെ. ശൈ​ല​ജ​യ​ക്ക് ല​ഭി​ച്ച ഭൂ​രി​പ​ക്ഷ​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ള്‍ ഗ​ണ്യ​മാ​യ കു​റ​വു​ണ്ട്. ഇ​രി​ക്കൂ​ര്‍. പേ​രാ​വൂ​ര്‍ എ​ന്നീ മ​ണ്ഡ​ല​ങ്ങ​ള്‍ യു​ഡി​എ​ഫ് നി​ല​നി​ര്‍​ത്തി​യെ​ങ്കി​ലും ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ തി​ള​ക്കം ഇ​രി​ക്കൂ​റി​നാ​ണ്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കെ.​സി. ജോ​സ​ഫ് നേ​ടി​യ ഭൂ​രി​പ​ക്ഷം വ​ര്‍​ധി​പ്പി​ക്കാ​ന്‍ സ​ജീ​വ് ജോ​സ​ഫി​ന് സാ​ധി​ച്ചെ​ങ്കി​ലും പേ​രാ​വൂ​രി​ല്‍ ത​ന്‍റെ ത​ന്നെ ഭൂ​രി​പ​ക്ഷം നി​ല​നി​ര്‍​ത്താ​ന്‍ ഇ​ക്കു​റി സ​ണ്ണി ജോ​സ​ഫി​നാ​യി​ല്ല. വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ മു​ന്ന​ണി​ക​ള്‍ നേ​ടി​യ വോ​ട്ടു നി​ല, ഭൂ​രി​പ​ക്ഷം എ​ന്നി​വ ചു​വ​ടെ.
പ​യ്യ​ന്നൂ​ര്‍
സി​റ്റിം​ഗ് എം​എ​ല്‍​എ​യാ​യി​രു​ന് സി. ​കൃ​ഷ്ണ​നു പ​ക​രം പു​തു​മു​ഖ​മാ​യ ടി​ഐ മ​ധു സൂ​ദ​ന​നെ​യാ​യി​രു​ന്നു സി​പി​എം ഇ​ക്കു​റി മ​ത്സ​രി​പ്പി​ച്ച​ത്. ത​ന്റെ ക​ന്നി​യ​ങ്ക​ത്തി​ല്‍ 2016ലെ 40263 ​എ​ന്ന ഭൂ​രി​പ​ക്ഷം 49780 ലേ​ക്കു​യ​ര്‍​ത്താ​ന്‍ മ​ധു​സൂ​ദ​ന​ന് ക​ഴി​ഞ്ഞു മ​ധു​സൂ​ദ​ന​ന്‍ 93695 വോ​ട്ടു നേ​ടി​യ​പ്പോ​ള്‍ യു​ഡി​എ​ഫി​ലെ എം ​പ്ര​ദീ​പ് കു​മാ​ര്‍ 43915 വോ​ട്ടു​ക​ള്‍ നേ​ടി. 2016ല്‍ ​യു​ഡി​എ​ഫി​ന് ല​ഭി​ച്ച​ത് 42963 വോ​ട്ടു​ക​ളാ​യി​രു​ന്നു. ബി​ജെ​പി​ക്ക് വോ​ട്ടു​ക​ള്‍ കു​റ​യു​ക​യാ​ണ് ചെ​യ്ത​ത്. 2016ല്‍ 15341 ​വോ​ട്ടു​ക​ള്‍ നേ​ടി​യ ബി​ജെ​പി​ക്ക് ഇ​ത്ത​വ​ണ 11308 വോ​ട്ടു​ക​ളേ ല​ഭി​ച്ചു​ള്ളൂ. ലോ​ക് സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫി​ന് 26131 വോ​ട്ടി​ന്റെ​യും ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 42310 വോ​ട്ടു​ക​ളു​ടെ​യും മേ​ല്‍​ക്കൈ ഉ​ണ്ടാ​യി​രു​ന്നു.

ക​ല്യാ​ശേ​രി
ടി.​വി. രാ​ജേ​ഷി​ന്‍റെ 42891 എ​ന്ന ഭൂ​രി​പ​ക്ഷം സി​പി​എ​മ്മി​ലെ എം. ​വി​ജി​ന്‍ 44393ലേ​ക്കെ​ത്തി​ച്ചു. വി​ജി​ന്‍ 88252 വോ​ട്ടും യു​ഡി​എ​ഫി​ലെ ബ്രി​ജേ​ഷ് കു​മാ​ര്‍ 43859 വോ​ട്ടും നേ​ടി. യു​ഡി​എ​ഫി​ന് വോ​ട്ടു​ക​ള്‍ വ​ര്‍​ധി​പ്പി​ക്കാ​നാ​യി​ട്ടു​ണ്ട്. ബി​ജെ​പി​യും മ​ണ്ഡ​ല​ത്തി​ല്‍ വോ​ട്ടു​ക​ള്‍ വ​ര്‍​ധി​പ്പി​ച്ചു. 2016ല്‍ ​ബി​ജെ​പി​ക്ക് 11036 വോ​ട്ടു​ക​ളാ​യി​രു​ന്ന ല​ഭി​ച്ച​തെ​ങ്കി​ല്‍ ഇ​ക്കു​റി അ​ത് 11365 ആ​യി. ലോ​ക് സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 13694 വോ​ട്ടി​ന്റെ​യും പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 32829 വോ​ട്ടി​ന്റെ​യും ഭൂ​രി​പ​ക്ഷ​മാ​യി​രു​ന്നു എ​ല്‍​ഡി​എ​ഫി​ന് മ​ണ്ഡ​ല​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.
ത​ളി​പ്പ​റ​മ്പ്
സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗ​മാ​യ എം.​വി. ഗോ​വി​ന്ദ​ന്‍ വി​ജ​യി​ച്ചെ​ങ്കി​ലും ഭൂ​രി​പ​ക്ഷം ഏ​റെ കു​റ​ഞ്ഞു. സി​പി​എ​മ്മി​ലെ ത​ന്നെ ജ​യിം​സ് മാ​ത്യു 40617 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷം നേ​ടി​യ മ​ണ്ഡ​ല​ത്തി​ലെ ഭൂ​രി​പ​ക്ഷം ഇ​ക്കു​റി 22689ലേ​ക്കു കു​റ​യു​ക​യാ​യി​രു​ന്നു. ലോ​ക് സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​വി​ടെ 725 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ യു​ഡി​എ​ഫി​നു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 16735 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷം എ​ല്‍​ഡി​എ​ഫി​നു​ണ്ടാ​യി​രു​ന്നു. ഇ​ക്കു​റി വി​ജ​യി​ച്ച സി​പി​എ​മ്മി​ലെ എം.​വി. ഗോ​വി​ന്ദ​ന്‍ 92870 വോ​ട്ടും യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി വി.​പി. അ​ബ്ദു​ള്‍ റ​ഷീ​ദ് 70181 വോ​ട്ടും നേ​ടി. ര​ണ്ടാ​യി​ര​ത്തോ​ളം വോ​ട്ടു​ള്‍ ഇ​ക്കു​റി യു​ഡി​എ​ഫ് അ​ധി​കം നേ​ടി​യി​ട്ടുൂ​ണ്ട്. ബി​ജെ​പി​ക്ക് മു​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​നെ​ക്കാ​ള്‍ 1684 വോ​ട്ടു​ക​ള്‍ കു​റ​ഞ്ഞു. 2016ല്‍ 14742 ​വോ​ട്ടു​ക​ള്‍ നേ​ടി​യ ബി​ജെ​പി​ക്ക് ഇ​ത്ത​വ​ണ 13058 വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​ത്.
ഇ​രി​ക്കൂ​ര്‍
കോ​ണ്‍​ഗ്ര​സി​ന്‍റെ സി​റ്റിം​ഗ് സീ​റ്റാ​യ ഇ​രി​ക്കൂ​റി​ല്‍ കെ.​സി. ജോ​സ​ഫ് നേ​ടി​യ ഭൂ​രി​പ​ക്ഷം ഉ​യ​ര്‍​ത്തി​യാ​ണ് സ​ജീ​വ് ജോ​സ​ഫ് വി​ജ​യി​ച്ച​ത്. 2016ല്‍ ​കെ.​സി. ജോ​സ​ഫ് 9647 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം നേ​ടി​യ​പ്പോ​ള്‍ ഇ​ക്കു​റി സ​ജീ​വ് ജോ​സ​ഫ് അ​ത് 10010ആ​ക്കി ഉ​യ​ര്‍​ത്തി. സ​ജീ​വ് ജോ​സ​ഫ് 76764 വോ​ട്ടും എ​ല്‍​ഡി​എ​ഫി​ലെ സ​ജി​കു​റ്റി​യാ​നി​മ​റ്റം 66754 വോ​ട്ടും നേ​ടി. 2016ല്‍ 72548 ​വോ​ട്ടാ​യി​രു​ന്നു യു​ഡി​എ​ഫി​ന് ല​ഭി​ച്ചി​രു​ന്ന​ത്. ലോ​ക് സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ണ്ഡ​ല​ത്തി​ല്‍ യു​ഡി​എ​ഫി​ന് 37320 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ത് 8608 ആ​യി കു​റ​ഞ്ഞി​രു​ന്നു. മ​ണ്ഡ​ല​ത്തി​ല്‍ ബി​ജെ​പി​ക്ക് ഇ​ത്ത​വ​ണ വോ​ട്ടു​ക​ള്‍ കു​റ​ഞ്ഞു. 2016ല്‍ 8294 ​വോ​ട്ടു​ക​ള്‍ നേ​ടി​യ ബി​ജെി​ക്ക് ഇ​ത്ത​വ​ണ ല​ഭി​ച്ച​ത്. 7825 വോ​ട്ടു​ക​ളാ​ണ്.
അ​ഴീ​ക്കോ​ട്
സി​റ്റിം​ഗ് എം​എ​ല്‍​എ ആ​യി​രു​ന്ന കെ.​എം. ഷാ​ജി​യെ 6141 വോ​ട്ടു​ക​ള്‍​ക്കാ​ണ് സി​പി​എ​മ്മി​ലെ കെ.​വി. സു​മേ​ഷ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ ത​വ​ണ ഷാ​ജി 2287 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​യി​രു​ന്നു വി​ജ​യി​ച്ചി​രു​ന്ന​ത്. കെ.​വി. സു​മേ​ഷ് 65794 വോ​ട്ടും ഷാ​ജി 59653 വോ​ട്ടും നേ​ടി. ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി ര​ഞ്ജി​ത്ത് 15741 വോ​ട്ടു​ക​ള്‍ നേ​ടി. 2016ല്‍ ​ഷാ​ജി​ക്ക് 63082 വോ​ട്ടു​ക​ള്‍ ല​ഭി​ച്ചി​രു​ന്നു. ബി​ജെ​പി 2016നെ​ക്കാ​ള്‍ 1361 വോ​ട്ടു​ക​ള്‍ അ​ധി​കം നേ​ടി​യി​ട്ടു​ണ്ട്. ലോ​ക് സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫി​ന് 21857 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷം മ​ണ്ഡ​ല​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 8456 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷം എ​ല്‍​ഡി​എ​ഫി​നാ​യി​രു​ന്നു.

ക​ണ്ണൂ​ര്‍
ത​ന്‍റെ ത​ന്നെ ഭൂ​രി​പ​ക്ഷം വ​ര്‍​ധി​പ്പി​ച്ചാ​ണ് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യും മ​ന്ത്രി​യു​മാ​യ ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ ക​ണ്ണൂ​രി​ല്‍ ര​ണ്ടാ​മൂ​ഴ​ത്തി​ല്‍ വി​ജ​യി​ച്ചു ക​യ​റി​യ​ത്. ക​ട​ന്ന​പ്പ​ള്ളി 60313 വോ​ട്ടും യു​ഡി​എ​ഫി​ലെ സ​തീ​ശ​ന്‍ പാ​ച്ചേ​നി 58568 വോ​ട്ടും നേ​ടി. ക​ട​ന്ന​പ്പ​ള്ളി​യു​ടെ ഭൂ​രി​പ​ക്ഷം 1745. 2016ല്‍ ​ഭൂ​രി​പ​ക്ഷം 1196 ആ​യി​രു​ന്നു. 2016ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​നേ​തി​നി​ക്കാ​ളും കൂ​ടു​ത​ല്‍ വോ​ട്ടു​ക​ള്‍ നേ​ടാ​ന്‍ യു​ഡി​എ​ഫി​നാ​യി​രു​ന്നു. 2016ല്‍ 54345 ​വോ്ട്ടു​ക​ളാ​യി​രു​ന്നു യു​ഡി​എ​ഫി​ന് ല​ഭി​ച്ച​ത്. ബി​ജെ​പി​ക്ക് വോ​ട്ടു​ക​ള്‍ കു​റ​ഞ്ഞു. 2016ല്‍ 11656 ​വോ​ട്ടു​ക​ള്‍ ല​ഭി​ച്ചി​ട​ത്ത് ഇ​ത്ത​വ​ണ 11581 വോ​ട്ടു​ക​ളാ​ണ് കി​ട്ടി​യ​ത്. ലോ​ക് സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫി​നാ​യി​രു​ന്നു മ​ണ്ഡ​ല​ത്തി​ല്‍ ഭൂ​രി​പ​ക്ഷം. ലോ​ക്സ​ഭ​യി​ലെ 23423 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മു​ണ്ടാ​യി​രു​ന്ന​പ്പോ​ള്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​ത് 299 ആ​യി കു​റ​ഞ്ഞു.

ധ​ര്‍​മ​ടം
മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ത​ന്‍റെ ത​ന്നെ ഭൂ​രി​പ​ക്ഷം വ​ര്‍​ധി​പ്പി​ച്ചാ​ണ് ജ​യി​ച്ചു ക​യ​റി​യ​ത്. 2016ല്‍ ​നേ​ടി​യ 36905 എ​ന്ന ഭൂ​രി​പ​ക്ഷം ഇ​ത്ത​വ​ണ 50123ലേ​ക്കാ​ണ് ഉ​യ​ര്‍​ന്ന​ത്. പി​ണ​റാ​യി വി​ജ​യ​ന്‍ 95522 വോ​ട്ടും യു​ഡി​എ​ഫി​ലെ സി. ​ര​ഘു​നാ​ഥ​ന്‍ 45399 വോ​ട്ടും ബി​ജെ​പി​യു​ടെ സി.​കെ. പ​ദ്മ​നാ​ഭ​ന്‍ 14623 വോ​ട്ടും നേ​ടി. 2016ല്‍ ​ഇ​ത് യ​ഥാ​ക്ര​മം 87329 ഉം 50424 ​ഉം 12763മാ​യി​രു​ന്നു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 4099 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മെ​ന്ന​ത് പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫ് 49180 ആ​ക്കി ഉ​യ​ര്‍​ത്തി​യി​രു​ന്നു.

ത​ല​ശേ​രി
സ്വ​ന്തം ഭൂ​രി​പ​ക്ഷം ഉ​യ​ര്‍​ത്തി​യാ​ണ് ഷം​സീ​ര്‍ ര​ണ്ടാ​മൂ​ഴ​ത്തി​ല്‍ ജ​യി​ച്ചു ക​യ​റി​യ​ത്. 2016ല്‍ ​ഭൂ​രി​പ​ക്ഷം 34117 ആ​യി​രു​ന്ന​ത് ഇ​ക്കു​റി 36801 ആ​യി ഉ​യ​ര്‍​ന്നു. ഷം​സീ​ര്‍ 81810 വോ​ട്ടും യു​ഡി​എ​ഫി​ലെ എം.​പി. അ​ര​വി​ന്ദാ​ക്ഷ​ന്‍ 45009 വോ​ട്ടും നേ​ടി. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 11469 വോ​ട്ടി​ന്‍റെ​യും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 46422 വോ​ട്ടി​ന്‍റെ​യും ഭൂ​രി​പ​ക്ഷം എ​ല്‍​ഡി​എ​ഫി​നാ​യി​രു​ന്നു. 2016ല്‍ ​എ​ല്‍​ഡി​എ​ഫി​ന് 70741 വോ​ട്ടും യു​ഡി​എ​ഫി​ന് 36624 വോ​ട്ടു​മാ​യി​രു​ന്നു ല​ഭി​ച്ച​ത്. ബി​ജെ​പി​ക്ക് 2016ല്‍ 22125 ​വോ​ട്ട് ല​ഭി​ച്ചി​രു​ന്നു.
കൂ​ത്തു​പ​റ​മ്പ്
2016ല്‍ ​യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി കെ.​കെ. ശൈ​ല​ജ​യ്ക്കെ​തി​രേ മ​ത്സ​രി​ച്ച് തോ​ല്‍​ക്കു​ക​യും പി​ന്നീ​ട് എ​ല്‍​ഡി​എ​ഫി​ലെ​ത്തു​ക​യും ചെ​യ്ത മു​ന്‍​മ​ന്ത്രി കൂ​ടി​യാ​യ ലോ​ക് താ​ന്ത്രി​ക ജ​ന​താ​ദ​ള്‍ സ്ഥാ​നാ​ര്‍​ഥി കെ.​പി. മോ​ഹ​ന​ന്‍ 9541 വോ​ട്ടു​ക​ള്‍​ക്കാ​ണ് വി​ജ​യി​ച്ച​ത്. മു​സ്‌​ലിം ലീ​ഗി​ലെ പൊ​ട്ട​ങ്ക​ണ്ടി അ​ബ്ദു​ള്ള​യെ​യാ​ണ് കെ.​പി. മോ​ഹ​ന​ന്‍ തോ​ല്‍​പി​ച്ച​ത്. മോ​ഹ​ന​ന്‍ 70626 വോ​ട്ടും പൊ​ട്ട​ങ്ക​ണ്ടി അ​ബ്ദു​ള്ള 61085 വോ​ട്ടും ബി​ജെ​പി​യി​ലെ സ​ദാ​ന​ന്ദ​ന്‍ 1212 വോ​ട്ടും നേ​ടി. 2016ല്‍ ​കെ.​കെ. ശൈ​ല​ജ 12291 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​മാ​യി​രു​ന്നു നേ​ടി​യ​ത്. അ​ന്ന് എ​ല്‍​ഡി​എ​ഫ് 67013 വോ​ട്ടും യു​ഡി​എ​ഫ് 54722 വോ​ട്ടും ബി​ജെ​പി 20787 വോ​ട്ടു​ക​ളു​മാ​യി​രു​ന്നു നേ​ടി​യ​ത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ണ്ഡ​ല​ത്തി​ല്‍ വ​ട​ക​ര പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന കൂ​ത്തു​പ​റ​മ്പി​ല്‍ യു​ഡി​എ​ഫി​ന് 4133 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷം ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 23831 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷം എ​ല്‍​ഡി​എ​ഫി​നാ​യി​രു​ന്നു.
മ​ട്ട​ന്നൂ​ര്‍
കേ​ര​ള​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ റി​ക്കാ​ര്‍​ഡ് ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​ണ് മ​ട്ട​ന്നൂ​രി​ല്‍ നി​ന്നും ആ​രോ​ഗ്യ​മ​ന്ത്രി കൂ​ടി​യാ​യ സി​പി​എ​മ്മി​ലെ കെ.​കെ. ശൈ​ല​ജ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. 60963 വോ​ട്ടാ​ണ് കെ.​കെ. ശൈ​ല​ജ​യു​ടെ ഭൂ​രി​പ​ക്ഷം. ക​ഴി​ഞ്ഞ ത​വ​ണ വി​ജ​യി​ച്ച സി​പി​എ​മ്മി​ലെ മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍റെ പേ​രി​ലു​ള്ള 43381 എ​ന്ന ഭൂ​രി​പ​ക്ഷ റി​ക്കാ​ര്‍​ഡാ​ണ് കെ.​കെ. ശൈ​ല​ജ തി​രു​ത്തി​യ​ത്.കെ.​കെ. ശൈ​ല​ജ 96129 വോ​ട്ടും യു​ഡി​എ​ഫി​ലെ ഇ​ല്ലി​ക്ക​ല്‍ അ​ഗ​സ്തി 35166 വോ​ട്ടും ബി​ജെ​പി​യി​ലെ ബി​ജു ഏ​ള​ക്കു​ഴി 18223 വോ​ട്ടും നേ​ടി. 2016ല്‍ ​എ​ല്‍​ഡി​എ​ഫി​ന് 84030 വോ​ട്ടും യു​ഡി​എ​ഫി​ന് 40649 വോ​ട്ടും ബി​ജെ​പി​ക്ക് 18620 വോ​ട്ടു​മാ​യി​രു​ന്നു കി​ട്ടി​യ​ത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ലും എ​ല്‍​ഡി​എ​ഫി​നാ​യി​രു​ന്നു മ​ണ്ഡ​ല​ത്തി​ല്‍ ഭൂ​രി​പ​ക്ഷം. അ​വ യ​ഥാ​ക്ര​മം 7488, 33272 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു.
പേ​രാ​വൂ​ര്‍
യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കോ​ണ്‍​ഗ്ര​സി​ലെ സ​ണ്ണി ജോ​സ​ഫ് 3352 വോ​ട്ടു​ക​ള്‍​ക്കാ​ണ് ര​ണ്ടാ​മൂ​ഴ​ത്തി​ല്‍ സി​പി​എ​മ്മി​ലെ സ​ക്കീ​ര്‍ ഹു​സൈ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സ​ണ്ണി ജോ​സ​ഫ് 66706 വോ​ട്ടും സ​ക്കീ​ര്‍ ഹു​സൈ​ന്‍ 63354 വോ​ട്ടും ബി​ജെ​പി​യി​ലെ സ്മി​ത ജ​യ​മോ​ഹ​ന്‍ 9155 വോ​ട്ടും നേ​ടി. 2016ല്‍ 7989 ​വോ​ട്ടു​ക​ളാ​യി​രു​ന്നു സ​ണ്ണി ജോ​സ​ഫി​ന്‍റെ ഭൂ​രി​പ​ക്ഷം. അ​ന്ന് യു​ഡി​എ​ഫി​ന് 65659 വോ​ട്ടും എ​ല്‍​ഡി​എ​ഫി​ന് 57670 വോ​ട്ടും ബി​ജെ​പി​ക്ക് 9129 വോ​ട്ടു​ക​ളു​മാ​യി​രു​ന്നു ല​ഭി​ച്ച​ത്. 2019ലെ ​ലോ​ക് സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ണ്ഡ​ല​ത്തി​ല്‍ യു​ഡി​എ​ഫി​ന് 23665 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും 2019ലെ ​ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഭൂ​രി​പ​ക്ഷം എ​ല്‍​ഡി​എ​ഫി​നൊ​പ്പ​മാ​യി. പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 7400 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​മാ​ണ് എ​ല്‍​ഡി​എ​ഫ് നേ​ടി​യ​ത്.