പിക്കപ്പ് വാ​നും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് നാ​ലുപേ​ര്‍​ക്ക് പ​രി​ക്ക്
Saturday, April 17, 2021 1:04 AM IST
മ​ട​പ്പു​ര​ച്ചാ​ല്‍: മ​ട​പ്പു​ര​ച്ചാ​ല്‍ പാ​ല​ത്തി​ന് സ​മീ​പം പി​ക്ക​പ്പ് വാ​നും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് നാ​ലുപേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ റി​സ്‌​വാ​ന്‍, ബാ​ദു​ഷ, ജി​തേ​ഷ്, ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ്വ​ദേ​ശി പ്ര​ദീ​പ് എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ റി​സ്‌​വാ​ന്‍, ബാ​ദു​ഷ എ​ന്നി​വ​രെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും മ​റ്റ് ര​ണ്ടുപേ​ർ പേ​രാ​വൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ തേ​ടി.
മുംബയ് ആ​സ്ഥാ​ന​മാ​യ സി​സ്‌​കോ ക​മ്പ​നി​യു​ടെ എ​ടി​എ​മ്മി​ല്‍ പ​ണം നി​റയ്​ക്കാ​ന്‍ പോ​യ പി​ക്ക​പ്പ് വാ​നാ​ണ് ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ത്.