ത്രിതല സുരക്ഷയിൽ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ
Thursday, April 8, 2021 12:37 AM IST
ഇ​രി​ട്ടി: പേ​രാ​വൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ പേ​രാ​വൂ​ർ തൊ​ണ്ടി​യി​ലെ ക​ള​ക്ഷ​ൻ സെ​ന്‍റ​റി​ൽ നി​ന്ന് ഇ​രി​ട്ടി എം​ജി കോ​ള​ജി​ലെ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ലെ സ്‌​ട്രോം​ഗ് റൂ​മി​ലേ​ക്ക് മാ​റ്റി. വോ​ട്ടെ​ടു​പ്പ് ക​ഴി​ഞ്ഞ ഉ​ട​നെ മേ​ഖ​ല​യി​ലെ 286 ബൂ​ത്തു​ക​ളി​ലെ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ തൊ​ണ്ടി​യി​ലെ ക​ള​ക്ഷ​ൻ സെ​ന്‍റ​റി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​ന്ന​ലെ പു​ല​ർ​ച്ച​യോ​ടെ എം​ജി കോ​ള​ജി​ൽ കേ​ന്ദ്ര സേ​ന​യു​ടെ സു​ര​ക്ഷ​യി​ൽ എ​ത്തി​ച്ചു. വ​ര​ണാ​ധി​കാ​രി ക​ണ്ണൂ​ർ ഡി​എ​ഫ്ഒ കാ​ർ​ത്തി​ക്, തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​ൻ പ്ര​വീ​ൺ കു​ണ്ഡ​ലി പൂ​രി , ഡോ. ​പി.​സൂ​ര​ജ്, ഓ​ഫീ​സ​ർ​മാ​രാ​യ സു​ധീ​ർ നേ​രോ​ത്ത്, വി. ​ര​തീ​ശ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം കോ​ള​ജി​ൽ വോ​ട്ടിം​ഗ് യ​ന്ത്രം സൂ​ക്ഷി​ച്ചി​ട്ടു​ള്ള മു​റി​ക​ൾ രാ​ഷ്‌​ട്രീ​യ​പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പൂ​ട്ടി സീ​ൽ ചെ​യ്തു.
വാ​തി​ലു​ക​ളും ജ​ന​ലു​ക​ളും പ്ലൈ​വു​ഡ് പ​ല​ക​ൾ ഉ​പ​യോ​ഗി​ച്ച് മു​ക​ളി​ൽ പ​ട്ടി​ക അ​ടി​ച്ച് വീ​ണ്ടും​സു​ര​ക്ഷി​ത​മാ​ക്കി. ഓ​രോ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ൾ​ക്കും മൂ​ന്ന് സ്‌​ട്രോം​ഗ് മു​റി​ക​ൾ വീ​ത​മാ​ണു​ള്ള​ത്. ത്രി​ത​ല സു​ര​ക്ഷ​യാ​ണ് സ്‌​ട്രോം​ഗ് റൂ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കോ​ള​ജ് കാ​മ്പ​സി​ന് പു​റ​ത്ത് കേ​ര​ള പോ​ലീ​സി​ലെ ലോ​ക്ക​ൽ വി​ഭാ​ഗ​വും കാ​മ്പ​സി​നു​ള്ളി​ൽ കേ​ര​ള പോ​ലീ​സി​ന്‍റെ ആം​ഡ് പോ​ലീ​സ് അം​ഗ​ങ്ങ​ൾ തോ​ക്കേ​ന്തി​യും കാ​വ​ൽ നി​ൽ​ക്കും. സ്‌​ട്രോം​ഗ് റൂ​മി​നോ​ട് ചേ​ർ​ന്ന് ബി​എ​സ്എ​ഫി​ന്‍റെ സു​ര​ക്ഷ​യാ​ണു​ള്ള​ത്. 26 ദി​വ​സം ഇ​വ​രു​ടെ 24 മ​ണി​ക്കൂ​ർ കാ​വ​ലി​ലാ​യി​രി​ക്കും വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ.