ക​ണ്ണൂ​ർ ജി​ല്ല​യെ ഞെ​ട്ടി​ച്ച് വീ​ണ്ടും അ​രും​കൊ​ല
Thursday, April 8, 2021 12:34 AM IST
കണ്ണൂർ: ക​ണ്ണൂ​ർ ജി​ല്ല​യെ ഞെ​ട്ടി​ച്ച് വീ​ണ്ടും അ​രും​കൊ​ല. ഒ​രു​കാ​ല​ത്ത് രാ​ഷ്ട്രീ​യ​കൊ​ല​പാ​ത​ക​ങ്ങ​ളു​ടെ പ​ര​ന്പ​ര​ത​ന്നെ ന​ട​ന്ന് പി​ന്നീ​ട് സ​മാ​ധാ​ന​ത്തി​ന്‍റെ പാ​ത​യി​ലേ​ക്ക് തി​രി​ച്ചു​വ​ന്ന പാ​നൂ​രി​ലാ​ണ് അ​രും​കൊ​ല ന​ട​ന്ന​തെ​ന്ന​ത് ഏ​വ​രെ​യും ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം ബൂ​ത്തി​ലു​ണ്ടാ​യ ചെ​റി​യ വാ​ക്കു​ത​ർ​ക്ക​മാ​ണ് ബോം​ബേ​റി​ലും അ​രും​കൊ​ല​യി​ലും ക​ലാ​ശി​ച്ച​ത്.
ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ മ​ൻ​സൂ​റി​ന് ബോം​ബാ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ മ​ൻ​സൂ​റി​ന് വെ​ട്ടേ​റ്റു എ​ന്ന പ്ര​ചാ​ര​ണ​മാ​ണു​ണ്ടാ​യ​ത്. എ​ന്നാ​ൽ പോ​ലീ​സും ഫോ​റ​ൻ​സി​ക് സം​ഘ​വും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ൻ​സൂ​റി​ന് പ​രി​ക്കേ​റ്റ​ത്
ബോം​ബാ​ക്ര‌​മ‌​ണ​ത്തി​ലാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഇ​രു​പ​ത്തി​യ​ഞ്ചോ​ളം വ​രു​ന്ന സം​ഘം ആ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി ഭീ​തി പ​ര​ത്തി​യ ശേ​ഷം ബോം​ബെ​റി​ഞ്ഞ് മ​ൻ​സൂ​റി​നെ​യും സ​ഹോ​ദ​ര​നേ​യും പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. മ​ൻ​സൂ​റി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് കൂ​ത്തു​പ​റ​ന്പ് മ​ണ്ഡ​ല​ത്തി​ൽ ഇ​ന്ന​ലെ ഹ​ർ​ത്താ​ൽ ആ​ച​രി​ച്ചു. ഹ​ർ​ത്താ​ലി​ൽ ക​ട​ക​ന്പോ​ള​ങ്ങ​ൾ അ​ട​ഞ്ഞു​കി​ട​ന്നു. സം​ഘ​ർ​ഷ​സാ​ധ്യ​ത മു​ൻ​നി​ർ​ത്തി അ​ധി​കം വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ങ്ങി​യി​ല്ല.

സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ആ​ർ. ഇ​ള​ങ്കോ, ത​ല​ശേ​രി എ​സി​പി സു​രേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സാ​യു​ധ​സേ​ന​യെ പ്ര​ദേ​ശ​ത്ത് വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

മ​ൻ​സൂ​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ തെ​ളി​വു​ക​ൾ അ​ട​ങ്ങി​യ മൊ​ബൈ​ൽ ഫോ​ൺ ക​ണ്ടെ​ടു​ത്തു. സം​ഭ​വസ്ഥ​ല​ത്തു​നി​ന്നാ​ണ് മൊ​ബൈ​ൽ ഫോ​ൺ ക​ണ്ടെ​ടു​ത്ത​ത്. ഇ​തി​നു​പു​റ​മെ ഒ​രു കൊ​ടു​വാ​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കൂ​ടാ​തെ സം​ഭ​വ​സ്ഥ​ല​ത്ത് വീ​ട് വൃ​ത്തി​യാ​ക്കു​ന്ന മോ​പ്പും പാ​ത്ര​ങ്ങ​ളും കാ​ണ​പ്പെ​ട്ടു. മ​ൻ​സൂ​റി​നെ അ​ക്ര​മി​ക്കു​ന്ന​ത് ത​ട​യാ​നെ​ത്തി​യ പ​രി​സ​ര​ത്തെ വീ​ട്ട​മ്മ​യു​ടെ കൈ​യി​ൽ​നി​ന്നു വീ​ണ​താ​ണ് പാ​ത്ര​വും മോ​പ്പു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ കൂ​ത്തു​പ​റ​മ്പ് മു​ക്കി​ല​പീ​ടി​ക​യി​ലെ യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ മ​ൻ​സു​റി​നെ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ക്രൂ​ര​മാ​യി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ യു​ഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. കൊ​ല​പാ​ത​ക​ത്തി​ലും ത​ളി​പ്പ​റ​മ്പ് നി​യോ​ജ​ക​മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​പി.​അ​ബ്ദു​ൾ റ​ഷീ​ദി​നെ​യും അ​ഴീ​ക്കോ​ട് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​എം. ഷാ​ജി​യെ​യും കൈ​യേ​റ്റം ചെ​യ്ത​തി​ലും പ്ര​തി​ഷേ​ധി​ച്ച് ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും യു​ഡി​എ​ഫ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ക​ട​നം ന​ട​ത്തും.

കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് ഇ​ന്ന​ലെ ജി​ല്ല​യി​ൽ പ്ര​ക​ട​നം ന​ട​ത്തി.
അ​തേ​സ​മ​യം, ജി​ല്ല​യി​ൽ വോ​ട്ടെ​ടു​പ്പ് ദി​വ​സ​മു​ണ്ടാ​യ അ​ക്ര​മ​ങ്ങ​ൾ​ക്ക് ശ​മ​ന​മാ​യി​ല്ല.

കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ടി​നുനേ​രേ ബോം​ബേ​റ്

കൂ​ത്തു​പ​റ​മ്പ്: കോ​ട്ട​യം ഓ​ലാ​യി​ക്ക​ര​യി​ൽ തെ​ര​ഞ്ഞ​ടു​പ്പി​ൽ ബൂ​ത്ത് ഏ​ജ​ന്‍റാ​യി പ്ര​വ​ർ​ത്തി​ച്ച കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ടി​നുനേ​രേ ബോം​ബേ​റ്. ഓ​ലാ​യി​ക്ക​ര​യി​ലെ എ.​കെ.​സ​ഹ​ദേ​വ​ന്‍റെ വീ​ടി​നുനേ​രെ​യാ​ണ് ചൊ​വ്വാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ ബോം​ബേ​റു​ണ്ടാ​യ​ത്. ജ​ന​ൽഗ്ലാ​സു​ക​ൾ ത​ക​ർ​ന്നു. വീ​ടി​ന്‍റെ ചു​മ​ർ വി​ണ്ടു​കീ​റു​ക​യും ഓ​ടു​ക​ൾ ത​ക​രു​ക​യും ചെ​യ്തു. ര​ണ്ട് നാ​ട​ൻ ബോം​ബു​ക​ളാ​ണ് എ​റി​ഞ്ഞ​ത്.

കോ​ൺ​ഗ്ര​സ് ബൂ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു ഇ​ദ്ദേ​ഹം. തെ​ര​ഞ്ഞ​ടു​പ്പി​ൽ കൂ​വ​പ്പാ​ടി മാ​പ്പി​ള എ​ൽ​പി സ്കൂ​ളി​ലെ 5 എ ​ന​മ്പ​ർ ബൂ​ത്തി​ൽ യു​ഡി​എ​ഫ് ബൂ​ത്ത് ഏ​ജ​ന്‍റാ​യി​രു​ന്നു. സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണ് അ​ക്ര​മം ന​ട​ത്തി​യ​തെ​ന്ന് യു​ഡി​എ​ഫ് നേ​തൃ​ത്വം ആ​രോ​പി​ച്ചു. ക​തി​രൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി.

ക​രി​പ്പാ​ലി​ല്‍ കോ​ണ്‍​ഗ്ര​സ്
ഓ​ഫീ​സ് ത​ക​ര്‍​ത്തു

പെരുന്പടവ്: ക​രി​പ്പാ​ലി​ല്‍ കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സ് ത​ക​ര്‍​ത്തു. ക​രി​പ്പാ​ലി​ലെ കെ.​ജി. ന​മ്പ്യാ​ര്‍ സ്മാ​ര​ക കോ​ണ്‍​ഗ്ര​സ് മ​ന്ദി​ര​മാ​ണ് ഇ​ന്ന​ലെ രാ​ത്രി ത​ക​ര്‍​ത്ത​ത്. ഓ​ഫീ​സി​ന് മു​ന്‍​വ​ശ​ത്തെ ജ​ന​ല്‍ ഗ്ലാ​സു​ക​ള്‍ ക​ല്ലെ​റി​ഞ്ഞും അ​ടി​ച്ചും ത​ക​ര്‍​ത്ത​നി​ല​യി​ലാ​ണ്.. വോ​ട്ടെ​ടു​പ്പ് ദി​വ​സം യാ​തൊ​രു പ്ര​കോ​പ​ന​വും ഈ ​പ്ര​ദേ​ശ​ത്ത് ഉ​ണ്ടാ​യി​രു​ന്നി​ല്ല. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എം.​പ്ര​ദീ​പ് കു​മാ​ര്‍ സം​ഭ​വ​സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു. ക​രി​പ്പാ​ല്‍ ഭാ​ഗ​ങ്ങ​ളി​ല്‍ സ്ഥാ​പി​ച്ച സ്ഥാ​നാ​ര്‍​ഥി​യു​ടെ പ്ര​ചാ​ര​ണ​ബോ​ര്‍​ഡു​ക​ളും പോ​സ്റ്റ​റു​ക​ളും വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ച നി​ല​യി​ലാ​ണ്.

തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് പ​യ്യ​ന്നൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ സി​പി​എം അ​ക്ര​മ​പ​ര​മ്പ​ര​ക​ള്‍ തു​ട​രു​ക​യാ​ണെ​ന്നും അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക​രി​പ്പാ​ലി​ലെ കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സി​നു​നേ​രെ​യു​ള്ള അ​ക്ര​മ​മെ​ന്നും സ്ഥാ​നാ​ര്‍​ഥി എം. ​പ്ര​ദീ​പ് കു​മാ​ര്‍ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ക​രി​പ്പാ​ലി​ല്‍ പൊ​തു​യോ​ഗ​വും ന​ട​ന്നു.

അ​തേ​സ​മ​യം, തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്കി​ടെ ക​ണ്ട​ങ്കാ​ളി സ്‌​കൂ​ളി​ല്‍ പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ര്‍​ക്ക് മ​ര്‍​ദ​ന​മേ​റ്റു​വെ​ന്ന രീ​തി​യി​ലു​ള്ള പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് എ​ല്‍​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ സി. ​സ​ത്യ​പാ​ല​ന്‍ പ​റ​ഞ്ഞു.

യു​ഡി​എ​ഫ് ബൂ​ത്ത് ഏ​ജ​ന്‍റി​ന് മ​ർ​ദ​നം; കു​ടും​ബ​ത്തി​ന്
ഭീ​ഷ​ണി

കാ​ക്ക​യ​ങ്ങാ​ട്: മു​ഴ​ക്കു​ന്ന് പ​ഞ്ചാ​യ​ത്ത് 89 -ാം ന​മ്പ​ർ ബൂ​ത്ത് യു​ഡി​എ​ഫ് ബൂ​ത്ത് ഏ​ജ​ന്‍റ് കെ.​കെ.​ഗി​രീ​ഷി​നെ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ൽ ഒ​രു​സം​ഘം സി​പി​എം പ്ര​വ​ർ​ത്ത​ക​ർ വി​ള​ക്കോ​ട് ടൗ​ണി​ൽ ആ​ക്ര​മി​ച്ചു. ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ കൂ​ടി​യാ​യ ഗി​രീ​ഷ് ഓ​പ്പ​ൺ വോ​ട്ട് ചെ​യ്യാ​ൻ വോ​ട്ട​ർ​മാ​രെ കൂ​ട്ടി​ക്കൊ​ണ്ടുപോ​യി എ​ന്നു പ​റ​ഞ്ഞാ​യി​രു​ന്നു ആ​ക്ര​മണം. ത​ല​യ്ക്കു പ​രി​ക്കേ​റ്റ ഗി​രീ​ഷി​നെ പേ​രാ​വൂ​ർ ഗ​വ. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ മു​ഴ​ക്കു​ന്ന് പോ​ലീ​സ് കേ​സെ​ടു​ത്തു.
ഗി​രീ​ഷി​നെ ആ​ക്ര​മി​ച്ച​തി​നു​പി​ന്നാ​ലെ ഒ​രു​സം​ഘം സി​പി​എം പ്ര​വ​ർ​ത്ത​ക​ർ വി​ള​ക്കോ​ടു​ള്ള ഗി​രീ​ഷി​ന്‍റെ വീ​ട്ടി​ൽ ക​യ​റി ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​രാ​തി​യു​ണ്ട്. സം​ഭ​വ​ത്തി​ൽ ഗി​രീ​ഷി​ന്‍റെ ഭാ​ര്യ മു​ഴ​ക്കു​ന്ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പ​രി​ക്കേ​റ്റ് പേ​രാ​വൂ​ർ ഗ​വ.​ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഗി​രീ​ഷി​നെ സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു. കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എം.​ഗി​രീ​ഷ്കു​മാ​ർ, ബൈ​ജു വ​ർ​ഗീ​സ്, ജൂ​ബി​ലി ചാ​ക്കോ, വി.​പ്ര​കാ​ശ​ൻ തു​ട​ങ്ങി​യ​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​നെ ആ​ക്ര​മി​ച്ച് ഓ​ട്ടോ​റി​ക്ഷ
ത​ക​ർ​ത്തു

പ​ഴ​യ​ങ്ങാ​ടി: തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ചെ​യ്ത​വ​രെ ബൂ​ത്തി​ൽനി​ന്ന് വീ​ടു​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നി​ടെ ഓ​ട്ടോഡ്രൈ​വ​റാ​യ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​നെ മ​ർ​ദി​ക്കു​ക​യും ഓ​ട്ടോ ത​ക​ർ​ക്കു​ക​യും ചെ​യ്തു. ചെ​റു​കു​ന്ന് ദാ​ലി​ലെ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​നാ​യ മു​ജീ​ബ് റ​ഹ്‌​മാ​നാ​ണ് (36) മ​ർ​ദ​ന​മേ​റ്റ​ത്. ത​ല​യ്ക്ക് പ​രി​ക്കേ​റ്റ ഇ​യാ​ളെ ചെ​റു​കു​ന്നി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഓ​ട്ടോ​യു​ടെ ചി​ല്ല് ത​ക​ർ​ത്തു. താ​വം ദാ​ലി​ൽ വ​ച്ച് ഓ​ട്ടോ ത​ട​ഞ്ഞുനി​ർ​ത്തു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ആ​ക്ര​മി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി. ചെ​റു​കു​ന്ന്, ദാ​ൽ, പു​ന്ന​ച്ചേ​രി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ സി​പി​എം, ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​ണ് അ​ക്ര​മ​ത്തി​നുപി​ന്നി​ലെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. മു​ജീ​ബി​ന്‍റെ പ​രാ​തി​യി​ൽ ഷെ​രീ​ഫ്, അ​ഫ്സ​ൽ, മ​ണി​ക​ണ്ഠ​ൻ, ഷി​ന്‍റെ, ര​തീ​ഷ് തു​ട​ങ്ങി ക​ണ്ടാ​ല​റി​യാ​വു​ന്ന 20 പേ​ർ​ക്കെ​തി​രേ ക​ണ്ണ​പു​രം പോ​ലി​സ് കേ​സെ​ടു​ത്തു. ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

പ​യ്യ​ന്നൂ​രി​ല്‍ 37 സി​പി​എം
പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രേ കേ​സ്

പ​യ്യ​ന്നൂ​ര്‍: പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ര്‍​ക്കും യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും മ​ര്‍​ദ​ന​മേ​റ്റെ​ന്ന പ​രാ​തി​യി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​രാ​യ 37 പേ​ര്‍​ക്കെ​തി​രേ കേ​സ്. പോ​ളിം​ഗി​നി​ട​യി​ലും അ​തി​നുശേ​ഷ​വു​മാ​യി ന​ട​ന്ന അ​ക്ര​മ​ങ്ങ​ളി​ല്‍ പ​രി​ക്കേ​റ്റ​വ​രു​ടെ പ​രാ​തി​യി​ലാ​ണ് കേ​സ്. പ​യ്യ​ന്നൂ​ര്‍ ക​ണ്ട​ങ്കാ​ളി സ്‌​കൂ​ളി​ലെ 105 എ ​ബൂ​ത്തി​ലെ പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​റാ​യ ത​ന്നെ കൈ​യേ​റ്റം ചെ​യ്ത​ത​യാ​യു​ള്ള പാ​നൂ​ര്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ഷ്റ​ഫി​ന്‍റെ പ​രാ​തി​യി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​രാ​യ പ്ര​കാ​ശ​ന്‍ മ​റ്റ് ക​ണ്ടാ​ല​റി​യാ​വു​ന്ന നാ​ലു​പേ​ര്‍​ക്കു​മെ​തി​രേ​യാ​ണ് കേ​സ്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ അ​നു​വ​ദി​ച്ച തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ളി​ലി​ല്ലാ​ത്ത റേ​ഷ​ന്‍ കാ​ര്‍​ഡു​മാ​യി വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ വോ​ട്ട​റെ വോ​ട്ട് ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്നു​ള്ള വി​രോ​ധ​മാ​ണ് കൈ​യേ​റ്റ​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് പ​രാ​തി.

താ​യി​നേ​രി സ്‌​കൂ​ളി​ലെ 86 എ ​ബൂ​ത്തി​ലെ യു​ഡി​എ​ഫ് ഏ​ജ​ന്‍റാ​യി​രു​ന്ന കെ.​വി.​മു​ര​ളി​യു​ടെ പ​രാ​തി​യി​ല്‍ സാ​ജി​ത്ത്, വൈ​ശാ​ഖ് എ​ന്നി​വ​ര്‍​ക്കെ​തി​രേ​യും ക​ണ്ടാ​ല​റി​യാ​വു​ന്ന 20 പേ​ര്‍​ക്കെ​തി​രേ​യും കേ​സെ​ടു​ത്തു. ക​ള്ള​വോ​ട്ട് ത​ട​യാ​നു​ള്ള ശ്ര​മ​ത്തി​ലെ വി​രോ​ധ​മാ​ണ് അ​ക്ര​മ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ​രാ​തി.​ പെ​രു​മ്പ യു​പി സ്‌​കൂ​ളി​ലെ ബൂ​ത്തി​നുപു​റ​ത്ത് കോ​ണ്‍​ഗ്ര​സ് പ​യ്യ​ന്നൂ​ര്‍ നോ​ര്‍​ത്ത് മ​ണ്ഡ​ലം ട്ര​ഷ​റ​ര്‍ മു​ഹ​മ്മ​ദ് ഷെ​ഫീ​ഖി​ന് മ​ര്‍​ദ​ന​മേ​റ്റ സം​ഭ​വ​വു​മു​ണ്ടാ​യി.​ രാ​ഷ്ട്രീ​യവി​രോ​ധ​ത്താ​ല്‍ കൈ​കൊ​ണ്ടും ചെ​ടി​ച്ച​ട്ടി​കൊ​ണ്ടും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന ഇ​യാ​ളു​ടെ പ​രാ​തി​യി​ലാ​ണ് ക​ണ്ടാ​ല​റി​യാ​വു​ന്ന പ​ത്തോ​ളം പേ​ര്‍​ക്കെ​തി​രേ​യും കേ​സെ​ടു​ത്ത​ത്.

മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ
ആ​ക്ര​മി​ച്ചു

ത​ല​ശേ​രി: യൂത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ മ​ൻ​സൂ​റി​ന്‍റെ കൊ​ല​പാ​ത​കം റി​പ്പോ​ർ​ട്ട് ചെ​യ്യാ​നെ​ത്തി​യ മാ​തൃ​ഭൂ​മി ന്യൂ​സ് സം​ഘ​ത്തി​നുനേ​രെ പാ​നൂ​രി​ൽ ആ​ക്ര​മണം. റി​പ്പോ​ർ​ട്ട​ർ സി.​കെ.​വി​ജ​യ​ൻ, കാ​മ​റാ​മാ​ൻ വി​നോ​ദ്, ഡ്രൈ​വ​ർ അ​സ്‌ലം എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. കാ​മ​റ​യും കാ​റും ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ ത​ക​ർ​ത്തു.

നടപടി വേണമെന്ന് പത്രപ്രവർത്തക യൂണിയൻ

ക​ണ്ണൂ​ര്‍: പാ​നൂ​ര്‍ മു​ക്കി​ല്‍ പീ​ടി​ക​യി​ല്‍ യൂ​ത്ത് ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ന്‍ മ​ന്‍​സൂ​റി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ര്‍​ത്ത റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​തി​നി​ടെ മാ​തൃ​ഭൂ​മി ന്യൂ​സ് വാ​ര്‍​ത്താ സം​ഘ​ത്തി​നു നേ​രെ​യു​ണ്ടായ ആ​ക്ര​മണ​ത്തി​ല്‍ കേ​ര​ള പ​ത്ര​പ്ര​വ​ര്‍​ത്ത​ക യൂ​ണി​യ​ന്‍ ജി​ല്ലാ ക​മ്മി​റ്റി പ്ര​തി​ഷേ​ധിച്ചു. അ​ക്ര​മി​ക​ളെ ഉ​ട​ന്‍ അ​റ​സ്റ്റ് ചെ​യ്യ​ണമെന്നും സം​ഘ​ര്‍​ഷ മേ​ഖ​ല​ക​ളി​ല​ട​ക്കം മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നി​ര്‍​ഭ​യ​മാ​യി ജോ​ലി​ചെ​യ്യാ​നു​ള്ള സാ​ഹ​ച​ര്യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും യൂ​ണി​യ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​കെ.​ഹാ​രി​സ്, സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് പു​ത്ത​ല​ത്ത് എ​ന്നി​വ​ര്‍ ആവശ്യപ്പെട്ടു. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ല്‍​കി.