ടെ​റ​സി​ല്‍​നി​ന്നു വീ​ണ് നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു
Saturday, March 6, 2021 10:04 PM IST
മ​യ്യി​ൽ: നി​ര്‍​മാ​ണം ന​ട​ക്കു​ന്ന വീ​ടി​ന്‍റെ ടെ​റ​സി​ല്‍​നി​ന്ന് വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു. ചേ​ലേ​രി ക​യ്യ​ങ്കോ​ട്ടെ കെ.​സി. അ​ബ്ദു​ൾ ഹ​ക്കീം (46) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 5.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ചേ​ലേ​രി​യി​ലെ അ​ബ്ദു​ൾ ഗ​ഫൂ​ർ പു​തു​താ​യി നി​ർ​മി​ക്കു​ന്ന വീ​ടി​ന്‍റെ ഒ​ന്നാം നി​ല​യു​ടെ ഷീ​റ്റ് ഇ​ട്ട വി​ട​വ് അ​ബ്ദു​ൾ ഹ​ക്കീം പാ​ര​പ്പ​റ്റി​ൽ​നി​ന്ന് അ​ടു​പ്പി​ക്കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ല്‍ താ​ഴെ വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു.

ഉ​ട​ൻ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. പ​രേ​ത​നാ​യ ഖാ​ദ​ര്‍​കു​ട്ടി- ന​ഫീ​സ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ഖൈ​റു​ന്നി​സ. മ​ക്ക​ള്‍: ആ​മി​ദ്, ഉ​മൈ​ദ്, മു​ഹ​മ്മ​ദ്. സ​ഹോ​ദ​ര​ങ്ങ​ള്‍: ഇ​ബ്രാ​ഹിം, മ​ജീ​ദ്, നൂ​റു​ദ്ദീ​ന്‍.