പു​ളി​ങ്ങോ​ത്ത് ആ​ഴ്ച​ച്ച​ന്ത പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Thursday, February 25, 2021 1:24 AM IST
ചെ​റു​പു​ഴ: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പു​ളി​ങ്ങോ​ത്ത് ആ​ഴ്ച​ച്ച​ന്ത ആ​രം​ഭി​ച്ചു. പു​ളി​ങ്ങോം ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ആ​ഴ്ച​ച്ച​ന്ത​യു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ഫ്. അ​ല​ക്സാ​ണ്ട​ർ നി​ർ​വ​ഹി​ച്ചു.
ക​ർ​ഷ​ക​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് വി​പ​ണി എ​ന്ന നി​ല​യി​ൽ ച​ന്ത പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.
പ​ഞ്ചാ​യ​ത്തം​ഗം സി​ബി എം. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​കെ. ജോ​യി, ‌കൃ​ഷി ഓ​ഫീ​സ​ർ എ. ​ര​ജീ​ന‌‌, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ലേ​ഖ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ജീ​വ​നി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ച​ന്ത പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും ക​ർ​ഷ​ക​ർ​ക്ക് അ​വ​ര​വ​രു​ടെ ഉ​ത്പ‌​ന്ന​ങ്ങ​ൾ ആ​ഴ്ച​ച്ച​ന്ത​യി​ലേ​ക്കു ‌വി​ല്പ​ന​ക്കാ​യി കൊ​ണ്ടു​വ​രാ​ൻ സൗ​ക​ര്യ​മു​ണ്ടാ​ക്കു​മെ​ന്നും കൃ​ഷി ഓ​ഫീ​സ​ർ പ​റ​ഞ്ഞു.