"നാ​ട്ട​ര​ങ്ങ് ' ക്യാ​മ്പ് തു​ട​ങ്ങി
Thursday, January 28, 2021 3:34 AM IST
വ​ലി​യ അ​രീ​ക്ക​മ​ല: ഇ​രി​ക്കൂ​ർ ബി​ആ​ർ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ 'നാ​ട്ട​ര​ങ്ങ് 'ക്യാ​മ്പ് വ​ലി​യ അ​രീ​ക്ക​മ​ല ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ആ​രം​ഭി​ച്ചു. ഏ​രു​വേ​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടെ​സി ഇ​മ്മാ​നു​വ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് അം​ഗം അ​നി​ല ജ​യി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ്രൊ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ടി.​വി.​ഒ. സു​നി​ൽ​കു​മാ​ർ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ഷൈ​ല ജോ​യ്, ഡ​യ​റ്റ് ഫാ​ക്ക​ൽ​റ്റി എ​സ്.​കെ. ജ​യ​ദേ​വ​ൻ, ഊ​രു​മൂ​പ്പ​ൻ കെ.​ക​രു​ണാ​ക​ര​ൻ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ജി​ജി ചെ​റി​യാ​ൻ, വ​ലി​യ അ​രീ​ക്ക​മ​ല ഗ​വ.​യു പി ​സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ എ.​കൃ​ഷ്ണ​ൻ, എ​സ്ടി പ്ര​മോ​ട്ട​ർ കെ.​കെ.​സ​രി​ത, വാ​ർ​ഡ് മു​ൻ​അം​ഗം മി​നി സു​ഭാ​ഷ്, സി​ആ​ർ​സി കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​സി.​ജോ​സ​ഫ്, സ്പെ​ഷ​ൽ എ​ഡ്യു​ക്കേ​റ്റ​ർ കെ.​ജെ.​ബെ​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 'അ​തി​ജീ​വ​ന​ത്തി​ന്‍റെ ആ​ഹ്ളാ​ദ​ക്കൂ​ട്ടം' എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി ഇ​ന്ന​ലെ ആ​രം​ഭി​ച്ച ക്യാ​ന്പ് 30ന് ​സ​മാ​പി​ക്കും. സ​മൂ​ഹ​ത്തി​ൽ പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന കു​ട്ടി​ക​ളെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന് അ​വ​രു​ടെ വ​ള​ർ​ച്ച​യും പു​രോ​ഗ​തി​യും ല​ക്ഷ്യ​മാ​ക്കു​ന്ന ക്യാ​മ്പി​ൽ 30 കു​ട്ടി​ക​ൾ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.