കൂ​ത്തു​പ​റ​മ്പ് സ്റ്റേ​ഡി​യം ഉ​ദ്‌​ഘാ​ട​നം ഇ​ന്ന്‌
Monday, January 25, 2021 12:48 AM IST
കൂ​ത്തു​പ​റ​മ്പ്: ന​വീ​ക​രി​ച്ച കൂ​ത്തു​പ​റ​മ്പ് ന​ഗ​ര​സ​ഭ സ്റ്റേ​ഡി​യം ഇ​ന്ന് മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ നാ​ടി​ന് സ​മ​ർ​പ്പി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി കെ.​കെ. ശൈ​ല​ജ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്ര​മു​ഖ ഫു​ട്ബോ​ൾ താ​ര​ങ്ങ​ളാ​യ അ​ന​സ് എ​ട​ത്തൊ​ടി​ക​യും കേ​ര​ള ടീം ​ക്യാ​പ്റ്റ​ൻ വി. ​മി​ഥു​നും പ​ങ്കെ​ടു​ക്കും. ഫ്‌​ള​ഡ്‌​ലി​റ്റി​ൽ ഫു​ട്‌​ബോ​ൾ പ്ര​ദ​ർ​ശ​ന മ​ത്സ​രം സം​ഘ​ടി​പ്പി​ക്കും. ച​ട​ങ്ങി​ൽ പ​ഴ​യ​കാ​ല താ​ര​ങ്ങ​ളെ ആ​ദ​രി​ക്കും.
സം​സ്ഥാ​ന-​ദേ​ശീ​യ മ​ത്സ​ര​ങ്ങ​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ വി​ധ​ത്തി​ലാ​ണ് അ​ഞ്ചു കോ​ടി​യി​ല​ധി​കം രൂ​പ ചെ​ല​വ​ഴി​ച്ച് സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഫ്‌​ള​ഡ്‌​ലി​റ്റ് സ്റ്റേ​ഡി​യം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.
ആ​യി​ര​ത്തോ​ളം പേ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന ഗാ​ല​റി, ഫ‌്ള​ഡ്‌​ലി​റ്റ് ലൈ​റ്റു​ക​ൾ, വി​പു​ല​മാ​യ പാ​ർ​ക്കിം​ഗ് സൗ​ക​ര്യം, ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് എ​ന്നി​വ​യു​മു​ണ്ട്. ക​ളി​ക്ക​ളം ദേ​ശീ​യ നി​ല​വാ​ര​ത്തി​ലാ​ക്കു​ന്ന​തി​ന് ക​ളി​ക്കാ​ർ​ക്കു​ള്ള ഡ്ര​സിം​ഗ് റൂം, ​വി​ശ്ര​മ​മു​റി എ​ന്നി​വ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്.