തി​ല്ല​ങ്കേ​രി​യി​ൽ ബോം​ബു​ക​ൾ പി​ടി​കൂ​ടി
Saturday, January 23, 2021 1:15 AM IST
മ​ട്ട​ന്നൂ​ർ: തി​ല്ല​ങ്കേ​രി​യി​ലെ ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടു​പ​റ​മ്പി​ൽ​നി​ന്ന് ര​ണ്ടു ഐ​സ്ക്രീം ബോം​ബു​ക​ൾ പി​ടി​കൂ​ടി. ചാ​ള​പ്പ​റ​മ്പ് കി​ഴ​ക്കോ​ട്ട​യി​ലെ ഉ​ളി​യി​ൽ-​തി​ല്ല​ങ്കേ​രി റോ​ഡ​രി​കി​ൽ ചാ​വ​ശേ​രി​യി​ലെ സി​നീ​ഷി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ടി​ന്‍റെ കു​ളി​മു​റി​യോ​ടു ചേ​ർ​ന്ന തെ​ങ്ങി​ൻ ചു​വ​ട്ടി​ൽ​നി​ന്നാ​ണ് ഉ​പേ​ക്ഷി​ച്ച​നി​ല​യി​ൽ ബോം​ബു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് ബോം​ബ് ക​ണ്ട​ത്തി​യ​ത്. പു​ല്ല​രി​യാ​നെ​ത്തി​യ സ്ത്രീ​യാ​ണ് പ്ലാ​സ്റ്റി​ക് ക​വ​റി​ൽ സൂ​ക്ഷി​ച്ച​നി​ല​യി​ൽ ബോം​ബു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. മു​ഴ​ക്കു​ന്ന് എ​സ്ഐ സി.​സി. ല​തീ​ഷും സം​ഘ​വും സ്ഥ​ല​ത്തെ​ത്തി ബോം​ബു​ക​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് സ്റ്റേ​ഷ​നി​ലേ​ക്കു മാ​റ്റി. ബോം​ബ് സ്ക്വാ​ഡ് എ​ത്തി പ​രി​ശോ​ധി​ച്ചാ​ൽ മാ​ത്ര​മേ വ്യ​ക്ത​ത വ​രി​ക​യു​ള്ളൂ. തി​ല്ല​ങ്കേ​രി ഡി​വി​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​ക്കാ​ൻ കൊ​ണ്ടു​വ​ച്ച​താ​ണ് ബോം​ബു​ക​ളെ​ന്ന് സം​ശ​യി​ക്കു​ന്നു.