ഐ​സി​എ​സ്ഇ​-2021 അ​ന്താ​രാ​ഷ്ട്ര സാ​ങ്കേ​തി​ക സ​മ്മേ​ള​നം ആ​രം​ഭി​ച്ചു
Saturday, January 23, 2021 1:14 AM IST
ക​ണ്ണൂ​ർ: നി​ര​ന്ത​രം മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന ലോ​ക​സാ​ഹ​ച​ര്യ​ത്തി​ല്‍ സ്ഥി​ര​മാ​യ തൊ​ഴി​ല്‍ എ​ന്ന​ത് ഇ​നി അ​പ്രാ​യോ​ഗി​ക​മാ​യി​രി​ക്കു​മെ​ന്നും മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന വി​ജ്ഞാ​ന​ത്തി​ന്‍റെ പ്ര​സ​ര​ണം ഉ​റ​പ്പാ​ക്കാ​ന്‍ സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ര്‍ ശ്ര​മി​ക്ക​ണ​മെ​ന്നും എ.​പി.​ജെ അ​ബ്ദു​ള്‍ ക​ലാം സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ലാ വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ.​ എം.​എ​സ്. രാ​ജ​ശ്രീ അ​ഭി​പ്രാ​യ​പ്പെ​ട്ടു.​
ക​ണ്ണൂ​ര്‍ ഗ​വ. എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ ന​ട​ക്കു​ന്ന ഐ​സി​എ​സ്ഇ -2021 നാ​ലാം അ​ന്താ​രാ​ഷ്ട്ര സാ​ങ്കേ​തി​ക സ​മ്മേ​ള​നം ഓൺ ലൈനായി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. അ​ന്ത​ര്‍​ദേ​ശീ​യ​മാ​യ വി​ജ്ഞാ​ന പ​രി​സ​ര​ത്തു നി​ല​കൊ​ള്ളു​മ്പോ​ള്‍​ത്ത​ന്നെ പ്രാ​ദേ​ശി​ക​മാ​യ സ​മൂ​ഹ​ത്തി​ന്‍റെ പ്ര​സ​ക്ത​മാ​യ ആ​വ​ശ്യ​ക​ത​ക​ളെ പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​നാ​യി ആ ​വി​ജ്ഞാ​ന​ത്തെ വി​നി​മ​യം ചെ​യ്യാ​നും സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രും ഗ​വേ​ഷ​ക​രും ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും അ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.
കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​വി.​ഒ. ര​ജി​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​റി​യ കുക്മി​ന്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ പ്ര​ഫ.​ഡോ​ങ് ഹൂ​ന്‍ ഷി​ന്‍ , ബം​ഗ​ളൂ​രു എ​യ്‌​റോ​നോ​ട്ടി​ക്ക​ല്‍ ഡ​വ​ല​പ്മെ​ന്‍റ് ഏ​ജ​ന്‍​സി സീ​നി​യ​ര്‍ സ​യ​ന്‍റി​സ്റ്റ് ഡോ. ​യു.​പി.​വി. സു​ധ, കോ​ള​ജ് ബോ​ര്‍​ഡ് ഓ​ഫ് ഗ​വ​ര്‍​ണേ​ഴ്‌​സ് ചെ​യ​ര്‍​മാ​നും ഡ​ല്‍​ഹി ഐ​ഐ​ടി പ്ര​ഫ​സ​റു​മാ​യ ഡോ. ​ടി.​ആ​ര്‍. ശ്രീ​കൃ​ഷ്ണ​ന്‍, ഡോ.​കെ.​എ​ന്‍. രാ​ജേ​ഷ്, പ്ര​ഫ.​എ​ന്‍. ഐ. ​നാ​രാ​യ​ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. സ​മ്മേ​ള​നം ശ​നി​യാ​ഴ്ച അ​വ​സാ​നി​ക്കും.