കു​ടി​യേ​റ്റ മേ​ഖ​ല​യ്ക്ക് മു​ന്ന​ണി​ക​ൾ ഒ​ന്നും ചെ​യ്യു​ന്നി​ല്ല: പി.​എം. ജോ​യ്
Tuesday, December 1, 2020 11:51 PM IST
പു​ൽ​പ്പ​ള്ളി: കു​ടി​യേ​റ്റ മേ​ഖ​ല​യാ​യ പു​ൽ​പ്പ​ള്ളി, പൂ​താ​ടി, മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് വി​ക​സ​നം ഒ​ന്നും ത​ന്നെ ചെ​യ്യാ​ൻ മു​ന്ന​ണി​ക​ൾ ത​യാ​റാ​വു​ന്നി​ല്ല എ​ന്ന് കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ പി.​എം. ജോ​യ് പ​റ​ഞ്ഞു. പു​ൽ​പ്പ​ള്ളി​യി​ൽ ക​ർ​ഷ​ക മു​ന്ന​ണി​യു​ടെ​യും ഒ​ഐ​ഒ​പി​യു​ടെ​യും നേ​തൃ​ത​ല ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ നേ​ന്ത്ര​ക്കാ​യു​ടെ ത​റ​വി​ല മ​റ്റു​ള്ള ജി​ല്ല​ക്ക് 30-രൂ​പ അ​നു​വ​ദി​ച്ച​പ്പോ​ൾ വ​യ​നാ​ട്ടി​ൽ 24-രൂ​പ​യെ ന​ൽ​കാ​ൻ അ​ധി​കൃ​ത​ർ ത​യ്യാ​റാ​കു​ന്നു​ള്ളു. ഇ​ത് ക​ടു​ത്ത വി​വേ​ച​ന​മാ​ണ്.

കാ​ർ​ഷി​ക മേ​ഖ​ല​ക്ക് പ്രോ​ത്സാ​ഹ​നം ന​ൽ​കു​മെ​ന്ന് എ​ല്ലാ മു​ന്ന​ണി​ക​ളും ആ​വ​ർ​ത്തി​ച്ചു പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ഒ​ന്നും ത​ന്നെ ന​ട​പ്പി​ലാ​ക്കു​ന്നി​ല്ല എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഹോ​ർ​ട്ടി കോ​ർ​പ്പ് പ​ച്ച​ക്ക​റി, നേ​ന്ത്ര​ക്കാ​യ തു​ട​ങ്ങി​യ​വ ശേ​ഖ​രി​ക്കാ​ൻ പു​ൽ​പ്പ​ള്ളി​യി​ൽ പ്രാ​ദേ​ശി​ക സം​ഭ​ര​ണ കേ​ന്ദ്രം അ​ടി​യ​ന്ത​ര​മാ​യി തു​ട​ങ്ങ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തോ​മ​സ് ഒ​റ്റ​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ​ഐ​ഒ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സൈ​മ​ണ്‍ പൗ​ലോ​സ്, ഫാ​ർ​മേ​ഴ്സ് റീ​ലീ​ഫ് ഫോ​റം ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​സി. തോ​മ​സ്, അ​നി​ൽ കു​മാ​ർ, ച​ന്തു​ണ്ണി, സ്ഥാ​നാ​ർ​ഥി​ക​ളാ​യ വ​ത്സ ചാ​ക്കോ, കു​ഞ്ഞു​മോ​ൻ വെ​ട്ടു​വേ​ലി​ൽ, എം.​പി. മാ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.