കൽപ്പറ്റ: ദേശീയ അപസ്മാര ദിനത്തോട് അനുബന്ധിച്ചു ജെസിഐ കൽപ്പറ്റയും ആസ്റ്റർ വയനാട് ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച ചിത്രരചന മത്സരങ്ങളുടെ സമ്മാനങ്ങൾ വിതരണം ചെയ്തു.
എൽപി, യുപി, ഹൈസ്കൂൾ മൂന്നു വിഭാഗങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. ജെസിഐ പ്രസിഡന്റ് കെ. സുരേഷ്, ഡോ. സച്ചിൻ സുരേഷ്, ഡീൻ ഡോ. ഗോപകുമാർ കർത്ത, ഡോ. മനോജ് നാരായണൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. കെ.വി. വിനീത്, ഡോ. ഷാനവാസ് പള്ളിയാൽ, ടി.എൻ. ശ്രീജിത്ത്, കെ. രഞ്ജിത്ത്, അരുണ്‍ മത്തിയസ്, എന്നിവർ പ്രസംഗിച്ചു.
എൽപി വിഭാഗത്തിൽ വിജയികളായവർ ഒന്നാം സ്ഥാനം - സായികൃഷ്ണ അജിത്,(മാനന്തവാടി ), രണ്ടാം സ്ഥാനം -കെ.ബി. ശിവദർശ്, മൂന്നാം സ്ഥാനം -ജോയൽ ജോസഫ് (ബത്തേരി ), യുപി വിഭാഗം ഒന്നാം സ്ഥാനം -ഇവാ മരിയ (ബത്തേരി )രണ്ടാം സ്ഥാനം -അലൻ സി. അനീഷ് (മീനങ്ങാടി )മൂന്നാം സ്ഥാനം -നീരജ് കൃഷ്ണ (ബത്തേരി), ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം -ഹിബ ഫാത്തിമ, രണ്ടാം സ്ഥാനം -ഇ.കെ. മുഹമ്മദ് റെയിസ് (പടിഞ്ഞാറത്തറ )മൂന്നാം സ്ഥാനം -കെ.ജെ. നന്ദകിഷോർ (ബത്തേരി).