പ​ഴ​ശി അ​നു​സ്മ​ര​ണം ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​വ​ഗ​ണി​ച്ച​താ​യി ആ​രോ​പ​ണം
Monday, November 30, 2020 11:13 PM IST
മാ​ന​ന്ത​വാ​ടി: കേ​ര​ള​വ​ർ​മ്മ പ​ഴ​ശി രാ​ജാ​വി​ന്‍റെ അ​നു​സ്മ​ര​ണ ദി​നം ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​വ​ഗ​ണി​ച്ച​താ​യി ആ​രോ​പ​ണം. പ​ഴ​ശി രാ​ജാ​വി​ന്‍റെ 216 മ​ത് ച​ര​മ വാ​ർ​ഷി​ക ദി​നാ​ച​ര​ണ​മാ​ണ് ഒൗ​ദ്യോ​ഗി​ക​മാ​യ യാ​തൊ​രു ച​ട​ങ്ങു​ക​ളു​മി​ല്ലാ​തെ ക​ട​ന്ന് പോ​യ​ത്. ബ്രി​ട്ടീ​ഷു​കാ​രോ​ട് ഏ​റ്റു​മു​ട്ടി വീ​ര ച​ര​മം പ്രാ​പി​ച്ച പ​ഴ​ശി​യു​ടെ കു​ടീ​രം സ്ഥി​തി ചെ​യ്യു​ന്ന മാ​ന​ന്ത​വാ​ടി​യി​ൽ യാ​തൊ​രു വി​ധ ഒൗ​ദ്യോ​ഗി​ക ച​ട​ങ്ങു​ക​ളും സം​ഘ​ടി​പ്പി​ച്ചി​രു​ന്നി​ല്ല.
മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും രാ​ഷ്ട്രീ​യ ക​ക്ഷി​ക​ൾ, പൊ​തു ജ​ന​ങ്ങ​ൾ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്താ​റു​ണ്ടാ​യി​രു​ന്ന​ത്. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​മു​ണ്ടെ​ങ്കി​ലും പ​ഴ​ശി​കു​ടീ​ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്താ​ൻ പോ​ലും ഒൗ​ദ്യോ​ഗി​ക​മാ​യി ആ​രും എ​ത്തി​യി​ല്ല. പു​രാ​വ​സ്തു വ​കു​പ്പി​ന്‍റെ കീ​ഴി​ലാ​ണ് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ന് സ​മീ​പം പ​ഴ​ശി കു​ടീ​ര​വും, പ​ഴ​ശി മ്യൂ​സി​യ​വും സ്ഥി​തി ചെ​യ്യു​ന്ന​ത്.
അ​നു​സ്മ​ര​ണ ദി​ന​ത്തി​ൽ സ്മൃ​തി മ​ണ്ഡ​പം അ​ല​ങ്ക​രി​ച്ച​ത് പോ​ലും പു​രാ​വ​സ്തു വ​കു​പ്പി​ൽ ജോ​ലി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ർ സ്വ​ന്തം ക​യ്യി​ൽ നി​ന്നും പ​ണം ചെ​ല​വ​ഴി​ച്ചാ​ണ്. ചി​ല സം​ഘ​ട​ന​ക​ൾ​മാ​ത്ര​മാ​ണ് പു​ഷ്പാ​ർ​ച്ച​ന ന​ട​ത്താ​നാ​യി രാ​വി​ലെ പ​ഴ​ശി കു​ടീ​ര​ത്തി​ൽ എ​ത്തി​യ​ത്.