പുൽപ്പള്ളി: പഴശിരാജ കോളജ് ചരിത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ പഴശി അനുസ്മരണ പരിപാടികൾ നടത്തി. മാവിലാംതോട് പഴശി സ്മാരകത്തിൽ കോളജ് പ്രിൻസിപ്പാൾ ഡോ. അനിൽകുമാറിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. കോളജിൽ നടന്ന പഴശി വെബിനറിൽ ഡൽഹി ജവഹർലാൽ നെഹ്റു യുണിവേഴ്സിറ്റി പ്രഫ. ഡോ: പയസ് മേലെകണ്ടത്തിൽ പഴശി അനുസ്മരണ പ്രഭാഷണം നടത്തി. കോളജ് സിഇഒ ഫാ. വർഗീസ് കൊല്ലമാവുടി, കോളജ് ബർസാർ ഫാ.ജോർജ് ആലുമൂട്ടിൽ, ഡോ. ജോഷി മാത്യു, ഡോ. റാണി എസ്. പിള്ള, മനോജ് മാത്യു, അജിത് വിനോദ് ,അമൽ അലക്സാണ്ടർ ,പി.എസ്. അമലേന്ദു എന്നിവർ പ്രസംഗിച്ചു.
പഴശി സമരങ്ങൾ
സ്കൂൾ, കോളജ് പാഠ്യപദ്ധതിയുടെ ഭാഗമാക്കണം:
മിസോറം ഗവർണർ
മാനന്തവാടി: പഴശി സമരങ്ങൾ സ്കൂൾ, കോളജ് പാഠ്യ പദ്ധതിയുടെ ഭാഗമാക്കണമെന്നു
മിസോറം ഗവർണർ പി.എസ്. ശ്രീധരൻ പിള്ള. വയനാട് പൈതൃക സംരക്ഷണ കർമ സമിതി വയനാട് സ്ക്വയർ ഹാളിൽ സംഘടിപ്പിച്ച പഴശി അനുസ്മരണം വീഡിയോ കോണ്ഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പഴശി സമരങ്ങൾ എല്ലാ അർത്ഥത്തിലും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാണ്. സ്വാതന്ത്ര്യസമരത്തിലെ ആദ്യ ഏടുകൾ എന്ന നിലയിൽ പഴശി സമരങ്ങളുടെ പ്രാധാന്യം വലുതാണ്. അനൗപചാരികതലത്തിലും പഴശി സമരങ്ങൾ സജീവ ചർച്ചയ്ക്കു വിധേയമാകേണ്ടതുണ്ടെന്നും ഗവർണർ പറഞ്ഞു.പി. ശിവരാമൻ അധ്യക്ഷത വഹിച്ചു. വി.കെ. സന്തോഷ്കുമാർ രചിച്ച ’എടച്ചന കുങ്കൻ ജീവിതവും:പോരാട്ടവും’ എന്ന ഗ്രന്ഥം ആർക്കിയോളജിസ്റ്റ് ഡോ.കെ.കെ. മുഹമ്മദ് പ്രകാശനം ചെയ്തു.കഥാകൃത്ത് രജനി സുരേഷ് ആദ്യപ്രതി ഏറ്റുവാങ്ങി.പ്രജ്ഞ പ്രവാഹ് ദേശീയ കോ ഓർഡിനേറ്റർ ജെ. നന്ദകുമാർ പഴശി അനുസ്മരണ പ്രഭാഷണം നടത്തി.ടി.പി. രാജൻ,ആർ. പ്രസന്നകുമാർ, പി.സി. ചിത്ര,പള്ളിയറ രാമൻ,ഇ.പി. മോഹൻദാസ്,എസ്. രാമനുണ്ണി,വികെ. സുരേന്ദ്രൻ, എൻ.സി. പ്രശാന്ത്ബാബു എന്നിവർ പ്രസംഗിച്ചു.
മാനന്തവാടി: നഗരസഭ, ജില്ലാ ലൈബ്രറി കൗണ്സിൽ, പഴശിരാജ സ്മാരക ഗ്രന്ഥാലയം എന്നിവയുടെ ആഭിമുഖ്യത്തിൽ പഴശി അനുസ്മരണം നടത്തി. ഗാന്ധി പാർക്കിൽ നിന്നാരംഭിച്ച സ്മൃതി യാത്ര പഴശികുടീരത്തിൽ പുഷ്പാർച്ചനയോടെ സമാപിച്ചു. ജില്ലാ ലൈബ്രറി കൗണ്സിൽ സെക്രട്ടറി പി.കെ. സുധീർ, പഴശിരാജ ഗ്രന്ഥാലയം വൈസ് പ്രസിഡന്റ് എം. ഗംഗാധരൻ തുടങ്ങിയവർ പ്രസംഗിച്ചു.
പി.ടി. ബിജു, എ. അജയകുമാർ, ഇ.വി. അരുണ്, അനിൽ കുറ്റിച്ചിറ, കെ.എം. വർക്കി മാസ്റ്റർ, എ.അയൂബ് തുടങ്ങിയവർ നേതൃത്വം നൽകി.
മാനന്തവാടി: വീര പഴശി അനുസ്മരണ ദിനത്തിൽ ’പൈതൃകസംരക്ഷണ ജില്ലാ കർമസമിതിയുടെ നേതൃത്വത്തിൽ മാനന്തവാടി പഴശികുടീരത്തിൽ പുഷ്പാർച്ചന നടത്തി. വയനാട് ജില്ലാ പ്രസിഡന്റ് എ.വി. രാജേന്ദ്രപ്രസാദ്, പി. ശിവരാമൻ, വി.കെ. സുരേന്ദ്രൻ, എൻ.സി. പ്രശാന്ത, കെ.വി. പൈതൽ എന്നിവർ നേതൃത്വം നൽകി.
പുൽപ്പള്ളി: ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പോരാട്ടം നടത്തി വണ്ടിക്കടവ് മാവിലാംതോട്ടത്തിൽ വീരമൃത്യു വരിച്ച കേരള വർമ പഴശിരാജയുടെ സ്മരണ പുതുക്കി വണ്ടിക്കടവ് മാവിലാംതോട്ടിൽ പഴശി സ്മാരകത്തിൽ വയനാട് സിറ്റി ക്ലബിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. ബെന്നി മാത്യു, സി.ഡി. ബാബു എന്നിവർ നേതൃത്വം നൽകി.