നിരവിൽപുഴ: സിപിഎം തൊണ്ടർനാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മീത്തലെ വീട്ടിൽ പദ്മിനിയമ്മയ്ക്കും കാഴ്ചശക്തിയില്ലാത്ത മകൻ സന്തോഷിനുമായി നിർമിച്ച വീടിന്റെ(സ്നേഹഭവനം)താക്കോൽദാനം പാർട്ടി ജില്ലാ സെക്രട്ടറി പി. ഗഗാറിൻ നിർവഹിച്ചു.
ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എ.എൻ. പ്രഭാകരൻ, പി.കെ. സുരേഷ്, പനമരം ഏരിയ സെക്രട്ടറി ജോണി, ഏരിയ കമ്മിറ്റി അംഗങ്ങളായ പി.എ. ബാബു, വേണു മുള്ളോട്ട് എന്നിവർ പ്രസംഗിച്ചു. തൊണ്ടർനാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി പി. കേശവൻ സ്വാഗതവും കെ. സത്യൻ നന്ദിയും പറഞ്ഞു.
അദാലത്ത് നടത്തി
ഗൂഡല്ലൂർ: റവന്യൂ, പോലീസ് വകുപ്പുകളുടെ നേതൃത്വത്തിൽ മസിനഗുഡി പഞ്ചായത്തിലെ ബൊക്കാപുരം, കുറുന്പർപള്ളം, കുറുന്പർപാടി, കോവിൽപെട്ടി നെല്ലാക്കോട്ട പഞ്ചായത്തിലെ ഇറാനി, കുതിരവട്ടം, പിടാറി ആദിവാസി ഉൗരുകളിൽ അദാലത്തു നടത്തി.
സബ് കളക്ടർ മോണിക റാണ, ആർഡിഒ രാജ്കുമാർ, ഉൗട്ടി ഡിവൈഎസ്പി അരുണ്‍, ഉൗട്ടി തഹസിൽദാർ കുപ്പുരാജ്,സ്പെഷൽ തഹസിൽദാർ ശിവകുമാർ, പന്തല്ലൂർ തഹസിൽദാർ മഹേശ്വരി, ദേവാല ഡിവൈഎസ്പി അമീർ അഹമ്മദ്, മസിനഗുഡി എസ്ഐ നിക്കോളസ്, ബിദർക്കാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ മനോഹരൻ, ബിഡിഒ ജനാർദനൻ തുടങ്ങിയവർ നേതൃത്വം നൽകി.