ഗൂ​ഡ​ല്ലൂ​ർ പ​ഴ​യ കോ​ർ​ട്ട് റോ​ഡി​ൽ മ​രം ക​ട​പു​ഴ​കി വീ​ണു
Sunday, November 29, 2020 11:39 PM IST
ഗൂ​ഡ​ല്ലൂ​ർ: ഗൂ​ഡ​ല്ലൂ​ർ പ​ഴ​യ കോ​ർ​ട്ട് റോ​ഡി​ൽ ഭീ​മ​ൻ മ​രം ക​ട​പു​ഴ​കി വീ​ണു. ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​ന് സ​മീ​പ​ത്തെ മ​ര​മാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ ക​ട​പു​ഴ​കി വീ​ണ​ത്. ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​ന്‍റെ ചു​റ്റു​മ​തി​ലി​ന് മു​ക​ളി​ലേ​ക്കാ​ണ് മ​രം വീ​ണ​ത്. പാ​ത​യോ​ര​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ഒ​രു കാ​റും അ​ഞ്ച് ബൈ​ക്കു​ക​ളും ത​ക​ർ​ന്നു. വൈ​ദ്യു​തി ക​ന്പി പൊ​ട്ടി വീ​ണു. ഇ​തേ​ത്തു​ട​ർ​ന്ന് മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​ദ്യു​തി​യും വാ​ഹ​ന ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടു.

അ​ഗ്നി ര​ക്ഷാ സേ​ന മ​ണി​ക്കൂ​റു​ക​ളോ​ളം പ​രി​ശ്ര​മി​ച്ചാ​ണ് മ​രം മു​റി​ച്ച് മാ​റ്റി​യ​ത്. ആ​ർ​ഡി​ഒ ഓ​ഫീ​സ്, താ​ലൂ​ക്ക് ഓ​ഫീ​സ്, ടി​എ​സ്ഒ ഓ​ഫീ​സ്, അ​ഗ്നി ര​ക്ഷാ സേ​നാ യൂ​ണി​റ്റ് ഓ​ഫീ​സ്, വി​ഒ ഓ​ഫീ​സ്, ഡി​എ​ഫ്ഒ ഓ​ഫീ​സ്, പോ​ലീ​സ് സ്റ്റേ​ഷ​ൻ, ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സ്, പ​ഞ്ചാ​യ​ത്ത് യൂ​ണി​യ​ൻ ഓ​ഫീ​സ്, ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് തു​ട​ങ്ങി​യ​വ ഈ ​പാ​ത​യി​ലാ​ണ് സ്ഥി​തി ചെ​യ്യു​ന്ന​ത്.

അ​ത്കൊ​ണ്ട് ത​ന്നെ സാ​ധാ​ര​ണ​യി​ൽ ഈ ​പാ​ത​യി​ൽ നൂ​റു​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ളാ​ണ് ഉ​ണ്ടാ​കാ​റു​ള്ള​ത്. സം​ഭ​വ സ​മ​യ​ത്ത് ഈ ​പാ​ത​യി​ൽ ആ​ളു​ക​ൾ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി.