പ​ഴ​ശി അ​നു​സ്മ​ര​ണ​വും പു​സ്ത​ക പ്ര​കാ​ശ​ന​വും നാ​ളെ
Saturday, November 28, 2020 11:19 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് പൈ​തൃ​ക സം​ര​ക്ഷ​ണ ക​ർ​മ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ പ​ഴ​ശി അ​നു​സ്മ​ര​ണ​വും അ​ധ്യാ​പ​ക​നും ച​രി​ത്ര​ഗ​വേ​ഷ​ക​നു​മാ​യ വി.​കെ. സ​ന്തോ​ഷ്കു​മാ​ർ ര​ചി​ച്ച ’എ​ട​ച്ച​ന കു​ങ്ക​ൻ:​ജി​വി​ത​വും പോ​രാ​ട്ട​വും’ എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​ന​വും ന​ട​ത്തും.​രാ​വി​ലെ ഒ​ന്പ​തി​നു ജി​ല്ല​യി​ൽ 300 കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ഴ​ശി​യു​ടെ ഛായാ​ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ഉ​ണ്ടാ​കും.
10​നു മാ​ന​ന്ത​വാ​ടി വ​യ​നാ​ട് സ്ക്വ​യ​ർ ഹാ​ളി​ൽ പ​ഴ​ശി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം മി​സോ​റം ഗ​വ​ർ​ണ​ർ അ​ഡ്വ.​പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്യും.​പ്ര​ജ്ഞ പ്ര​വാ​ഹ് ദേ​ശീ​യ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ജെ. ​ന​ന്ദ​കു​മാ​ർ പ​ഴ​ശി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും.​ച​രി​ത്ര​കാ​ര​നും ആ​ർ​ക്കി​യോ​ള​ജി​സ്റ്റു​മാ​യ ഡോ.​കെ.​കെ. മു​ഹ​മ്മ​ദ് പു​സ്ത​ക​പ്ര​കാ​ശ​നം നി​ർ​വ​ഹി​ക്കും.​ക​ഥാ​കൃ​ത്ത് ര​ജ​നി സു​രേ​ഷ് ആ​ദ്യ​പ്ര​തി സ്വീ​ക​രി​ക്കും.​

പ്ര​ഭാ​ഷ​ക​ൻ ടി.​പി. രാ​ജ​ൻ പു​സ്ത​കം പ​രി​ച​യ​പ്പെ​ടു​ത്തും.​ഐ​സി​എ​ച്ച്ആ​ർ മെം​ബ​ർ ഡോ.​സി.​എ. ഐ​സ​ക്,ബാ​ല​ഗോ​കു​ലം സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ആ​ർ. പ്ര​സ​ന്ന​കു​മാ​ർ,നാ​ട​ക​കാ​ര​ൻ ക​രു​ണാ​ക​ര​ൻ ചെ​റു​ക​ര,ച​രി​ത്ര​കാ​ര​ൻ മു​ണ്ട​ക്ക​യം ഗോ​പി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

പ​ഴ​ശി​രാ​ജാ​വി​ന്‍റെ പ​ട​ത്ത​ല​വ​ൻ,നാ​യ​ർ പോ​രാ​ളി എ​ന്നി​ങ്ങ​നെ വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന എ​ട​ച്ച​ന കു​ങ്ക​ന്‍റെ ജി​വി​ത​ത്തി​ലെ മ​റ്റു​മാ​ന​ങ്ങ​ളാ​ണ് പു​സ്ത​ക​ത്തി​ലൂ​ടെ വാ​യ​ന​ക്കാ​രി​ലെ​ത്തു​ന്ന​തെ​ന്നു ക​ർ​മ​സ​മി​തി പ്ര​സി​ഡ​ന്‍റ് എം.​വി. കൃ​ഷ്ണ​രാ​ജേ​ന്ദ്ര​പ്ര​സാ​ദ്,ഗ്ര​ന്ഥ​കാ​ര​നും സെ​ക്ര​ട്ട​റി​യു​മാ​യ വി.​കെ. സ​ന്തോ​ഷ്കു​മാ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ എ​ൻ.​സി. പ്ര​ശാ​ന്ത്ബാ​ബു,വി.​കെ. സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.