ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശ​ക്ത​മാ​യ സാ​ന്നി​ധ്യ​വു​മാ​യി മാ​ന​ന്ത​വാ​ടി പ്ര​സ് ക്ല​ബും
Saturday, November 28, 2020 11:19 PM IST
മാ​ന​ന്ത​വാ​ടി: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​രെ​ഞ്ഞെ​ടു​പ്പി​ൽ വാ​ർ​ത്ത​ക​ൾ​ക്ക​പ്പു​റം ശ​ക്ത​മാ​യ സാ​ന്നി​ധ്യ​വു​മാ​യി മാ​ന​ന്ത​വാ​ടി പ്ര​സ് ക്ല​ബും. പ്ര​സ് ക്ല​ബി​ലെ ര​ണ്ട് മെ​ന്പ​ർ​മാ​രാ​ണ് ഇ​ക്കു​റി തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​ത്. മു​ൻ പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് ത​ല​പ്പു​ഴ​യും പ്ര​സ് ക്ല​ബ് അം​ഗം വി​പി​ൻ വേ​ണു​ഗോ​പാ​ലും. ഇ​വ​ർ മ​ത്സ​രാ​ർ​ത്ഥി​ക​ളാ​യി രം​ഗ​ത്ത് വ​ന്ന​തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വാ​ർ​ത്ത​ക​ൾ​ക്ക് പു​റ​മേ ​വോ​ട്ടു​ക​ളും​പ്ര​സ് ക്ല​ബി​ൽ ച​ർ​ച്ച​യാ​വു​ക​യാ​ണ്. ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ർ​ഡ് കൈ​ത​ക്കൊ​ല്ലി​യി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​യാ​യാ​ണ് സു​രേ​ഷ് ത​ല​പ്പു​ഴ മ​ത്സ​രി​ക്കു​ന്ന​ത്. മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ 16-ആം ​വാ​ർ​ഡ് പു​തി​യി​ട​ത്തെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​യാ​ണ് വി​പി​ൻ വേ​ണു​ഗോ​പാ​ൽ മ​ത്സ​രി​ക്കു​ന്ന​ത്.

ജ​ന​കീ​യ വി​ഷ​യ​ങ്ങ​ളി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ഇ​ട​പ്പെ​ട്ട് വ​ന്ന​തി​നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗ​ത്ത് ത​ങ്ങ​ൾ​ക്ക് ഗു​ണ​ക​ര​മാ​കു​മെ​ന്നാ​ണ് ഇ​രു​വ​രു​ടേ​യും പ്ര​തീ​ക്ഷ.