ക​ടു​വ​യെ പി​ടി​ക്കാ​ൻ കൂ​ടു വ​ച്ചു
Friday, November 27, 2020 11:03 PM IST
കാ​ട്ടി​ക്കു​ളം: തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ അ​ടു​മാ​രി​യി​ലും സ​മീ​പ​ങ്ങ​ളി​ലും ശ​ല്യം ചെ​യ്യു​ന്ന ക​ടു​വ​യെ പി​ടി​ക്കാ​ൻ വ​നം-​വ​ന്യ​ജീ​വി വ​കു​പ്പ് കൂ​ട് സ്ഥാ​പി​ച്ചു. അ​ടു​മാ​രി കോ​ള​നി​ക്കു സ​മീ​പം കു​ളി​യ​ൻ​ക​ണ്ടി ബാ​ല​കൃ​ഷ്ണ​ന്‍റെ തോ​ട്ട​ത്തി​ലാ​ണ് കൂ​ട് വ​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം അ​ടി​മാ​രി ഗോ​പി​യു​ടെ ആ​ടി​നെ ക​ടു​വ കൊ​ന്നു​തി​ന്നി​രു​ന്നു.
കാ​ട്ടി​ക്കു​ളം എ​ട​യൂ​ർ​ക്കു​ന്നി​ൽ വ​ള​ർ​ത്തു​നാ​യ​യെ​യും പു​ളി​മൂ​ടി​ൽ പ​ശു​വി​നെ​യും തൃ​ശി​ലേ​രി​യി​ൽ ആ​ടി​നെ​യും ക​ടു​വ നേ​ര​ത്തേ കൊ​ല്ലു​ക​യു​ണ്ടാ​യി. ജ​ന​ങ്ങ​ൾ ഭീ​തി​യി​ലാ​യ സ​ഹ​ച​ര്യ​ത്തി​ലാ​ണ് ബേ​ഗൂ​ർ റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ വി. ​ര​തീ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൂ​ട് സ്ഥാ​പി​ച്ച​ത്.