മ​രം മു​റി​ക്കു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട തൊ​ഴി​ലാ​ളി മ​രി​ച്ചു
Friday, November 27, 2020 10:40 PM IST
അ​ന്പ​ല​വ​യ​ൽ: ത​ല​പ്പു​ഴ​യ്ക്കു സ​മീ​പം സ്വ​കാ​ര്യ ഭൂ​മി​യി​ൽ മ​രം മു​റി​ക്കു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട തൊ​ഴി​ലാ​ളി ചി​കി​ത്സ​യ്ക്കി​ടെ മ​രി​ച്ചു. അ​ന്പ​ല​വ​യ​ൽ പ​ടി​ഞ്ഞാ​റ​യി​ൽ ജോ​ർ​ജാ​ണ് (40) ഇ​ന്ന​ലെ രാ​വി​ലെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്.

മ​ര​ത്തി​ൽ കു​ടു​ങ്ങി​യ ജോ​ർ​ജി​നെ അ​ഗ്നി-​ര​ക്ഷാ​സേ​ന​യാ​ണ് താ​ഴെ​യി​റ​ക്കി സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. പി​ന്നീ​ട് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കു മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ: മേ​രി. മ​ക്ക​ൾ: മ​രി​യ, മ​നു.