അ​ന്പ​ല​വ​യ​ൽ കു​ന്പ​ളേ​രി വാ​ർ​ഡി​ലെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണം നി​യ​മ​യു​ദ്ധ​ത്തി​ലേ​ക്ക്
Thursday, November 26, 2020 11:02 PM IST
ക​ൽ​പ്പ​റ്റ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ന്പ​ല​വ​യ​ൽ പ​ഞ്ചാ​യ​ത്തി​ലെ കു​ന്പ​ളേ​രി വാ​ർ​ഡി​ൽ വ്യ​ക്തി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന വി​ധ​ത്തി​ൽ ബോ​ർ​ഡ് സ്ഥാ​പി​ച്ച് യു​ഡി​എ​ഫ് ന​ട​ത്തു​ന്ന പ്രാ​ച​ര​ണ​ത്തി​നെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു സി​പി​എം പ്രാ​ദേ​ശി​ക നേ​താ​ക്ക​ളാ​യ എ​ൻ.​കെ. ജോ​ർ​ജ്, കെ.​ജി. വേ​ണു, ടി.​ടി. സ്ക​റി​യ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
വാ​ർ​ഡി​ലെ സി​റ്റിം​ഗ് മെം​ന്പ​ർ കെ.​ജി. വേ​ണു​വി​നെ അ​ഴി​മ​തി​ക്കാ​ര​നാ​യി ചി​ത്രീ​ക​രി​ക്കു​ന്ന ബോ​ർ​ഡാ​ണ് യു​ഡി​എ​ഫ് സ്ഥാ​പി​ച്ച​ത്. വാ​ർ​ഡി​ലെ കൊ​ട്ട​ന്പം ആ​ദി​വാ​സി കോ​ള​നി​യി​ലെ ഭ​വ​ന നി​ർ​മാ​ണ​ത്തി​ൽ മെം​ബ​ർ അ​ഴി​മ​തി ന​ട​ത്തി​യെ​ന്നാ​ണ് യു​ഡി​എ​ഫ് പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പ് ല​ക്ഷ്യ​മി​ട്ടാ​ണ് യു​ഡി​എ​ഫി​ന്‍റെ ദു​രാ​രോ​പ​ണം. അ​ന്പ​ല​വ​യ​ൽ ട്രൈ​ബ​ൽ വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി​യാ​ണ് കൊ​ട്ട​ന്പം കോ​ള​നി​യി​ൽ ഭ​വ​ന​നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്. സൊ​സൈ​റ്റി മു​ൻ പ്ര​സി​ഡ​ന്‍റാ​ണ് കെ.​ജി. വേ​ണു. കൊ​ട്ട​ന്പം കോ​ള​നി​യി​ൽ 30 സെ​ന്‍റി​ലാ​യി 11 വീ​ടു​ക​ളാ​ണ് ഉ​ള്ള​ത്. ഇ​തി​ൽ ആ​റെ​ണ്ണ​ത്തി​ന്‍റെ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കി​യ​തും അ​ഞ്ചെ​ണ്ണ​ത്തി​ന്‍റെ നി​ർ​മാ​ണം ന​ട​ത്തു​ന്ന​തും സൊ​സൈ​റ്റി​യാ​ണ്. കു​റ്റ​മ​റ്റ രീ​തി​യി​ലാ​ണ് ഭ​വ​ന​പ​ദ്ധ​തി നി​ർ​വ​ഹ​ണം. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ യു​ഡി​എ​ഫ് പ്ര​ദേ​ശി​ക നേ​തൃ​ത്വം ന​ട​ത്തി​യ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണ് സൊ​സൈ​റ്റി മു​ൻ പ്ര​സി​ഡ​ന്‍റി​നെ​തി​രാ​യ ആ​രോ​പ​ണം. ഇ​തു തു​റ​ന്നു​കാ​ട്ടു​ന്ന​തി​നാ​ണ് നി​യ​മ​ത്തി​ന്‍റെ വ​ഴി തേ​ടു​ന്ന​തെ​ന്നും സി​പി​എം നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

പ്ര​തി​ഷേ​ധ​വു​മാ​യി
നാ​ട്ടു​കാ​ർ: മൂ​രി​ക്കാ​പ്പി​ലെ ക്വാ​റി പ്ര​വ​ർ​ത്ത​നം
താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി

ക​ൽ​പ്പ​റ്റ: വെ​ങ്ങ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ മൂ​രി​ക്കാ​പ്പി​ലു​ള്ള ക്വാ​റി​യു​ടെ പ്ര​വ​ർ​ത്ത​നം പോ​ലീ​സ് ഇ​ട​പെ​ട്ടു താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്പ്പി​ച്ചു. ജ​ന​വാ​സ​മേ​ഖ​ല​യി​ലു​ള്ള ക്വാ​റി പൂ​ട്ട​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടു സ്്ത്രീ​ക​ൾ അ​ട​ക്കം പ്ര​ദേ​ശ​വാ​സി​ക​ൾ രം​ഗ​ത്തി​റ​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു പോ​ലീ​സ് ഇ​ട​പെ​ട​ൽ.ഇ​ന്ന​ലെ രാ​വി​ലെ ക്വാ​റി​യി​ലേ​ക്കു​വ​ന്ന വാ​ഹ​ന​ങ്ങ​ൾ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. ക്വാ​റി പ്ര​വ​ർ​ത്ത​നം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ആ​ളു​ക​ൾ പി​രി​ഞ്ഞ​ത്.