വി​മ​ത പ്ര​വ​ർ​ത്ത​നം: വ​യ​നാ​ട്ടി​ൽ 12 കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ പു​റ​ത്താ​ക്കി
Thursday, November 26, 2020 11:02 PM IST
ക​ൽ​പ്പ​റ്റ: വി​മ​ത പ്ര​വ​ർ​ത്ത​ന​ത്തി​നു വ​യ​നാ​ട്ടി​ൽ 12 പേ​രെ കോ​ണ്‍​ഗ്ര​സി​ൽ​നി​ന്നു പു​റ​ത്താ​ക്കി. ടി. ​നാ​സ​ർ, വൈ​ത്തി​രി, ലേ​ഖ രാ​ജീ​വ​ൻ മാ​ന​ന്ത​വാ​ടി, ബേ​ബി കൂ​വ​യി​ൽ അ​ന്പ​ല​വ​യ​ൽ, ഷി​ഹാ​ബ് ക​ച്ചാ​സ് ക​ൽ​പ്പ​റ്റ,ജോ​മ​റ്റ് പു​ൽ​പ്പ​ള്ളി, കു​ഞ്ഞി​മോ​ൻ പു​ൽ​പ്പ​ള്ളി, ഇ.​എ​ഫ്. ജോ​ണി കോ​ട്ട​ത്ത​റ, കു​ഞ്ഞാ​മ്മ​ൻ കോ​ട്ട​ത്ത​റ, ഷാ​ജു ബെ​ർ​ളി മാ​ന​ന്ത​വാ​ടി, കെ.​കെ. കൃ​ഷ്ണ​ൻ വൈ​ത്തി​രി, സു​ബ്ര​ഹ്മ​ണ്യ​ൻ ക​ൽ​പ്പ​റ്റ, ടി.​ജെ. സ​ക്ക​റി​യ ക​ൽ​പ്പ​റ്റ എ​ന്നി​വ​രെ​യാ​ണ് പാ​ർ​ട്ടി​യു​ടെ പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ൽ​നി​ന്നു നീ​ക്കി​യ​തെ​ന്നു ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​റി​യി​ച്ചു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് പു​റ​ത്താ​ക്കി​യ​തി​ൽ
കോ​ണ്‍​ഗ്ര​സു​കാ​ര​ന​ല്ലാ​ത്ത സ്ഥാ​നാ​ർ​ഥി​യും

ക​ൽ​പ്പ​റ്റ:​ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒൗ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കെ​തി​രെ മ​ത്സ​രി​ക്കു​ന്ന​തി​നു വ​യ​നാ​ട് ഡി.​സി.​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ പാ​ർ​ട്ടി​യി​ൽ​നി​ന്നു പു​റ​ത്താ​ക്കി​യ​വ​രു​ടെ പ​ട്ടി​ക​യി​ൽ കോ​ണ്‍​ഗ്ര​സി​ൽ അം​ഗ​ത്വ​മി​ല്ലാ​ത്ത​യാ​ളും. ന​ഗ​ര​സ​ഭ​യി​ലെ 25-ാം വാ​ർ​ഡി​ൽ(​തു​ർ​ക്കി)​സ്വ​ത​ന്ത്ര സ്ഥ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന ടി.​ജെ. സ​ഖ​റി​യാ​സാ​ണ് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പു​റ​ത്താ​ക്കി​യ​വ​രു​ടെ പ​ട്ടി​ക​യി​ലു​ള്ള​ത്.​
റി​ട്ട​യേ​ർ​ഡ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ മു​ൻ ഭാ​ര​വാ​ഹി​യു​മാ​ണ് സ​ഖ​റി​യാ​സ്.​കോ​ണ്‍​ഗ്ര​സി​ൽ പ്രാ​ഥ​മി​കാം​ഗ​ത്വം ഇ​ല്ലാ​ത്ത ത​ന്നെ ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ങ്ങ​നെ പു​റ​ത്താ​ക്കു​മെ​ന്ന ചോ​ദ്യ​വു​മാ​യി സ​ഖ​റി​യാ​സ് ത​ന്നെ​യാ​ണ് രം​ഗ​ത്തു​വ​ന്ന​ത്.​കെ​പി​സി​സി എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി​യം​ഗ​വും ന​ഗ​ര​സ​ഭ മു​ൻ ചെ​യ​ർ​മാ​നു​മാ​യ പി.​പി. ആ​ലി​യാ​ണ് തു​ർ​ക്കി ഡി​വി​ഷ​നി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കെ​തി​രെ രം​ഗ​ത്തു​ള്ള 12 പേ​രെ​യാ​ണ് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ക​ഴി​ഞ്ഞ​ദി​വ​സം പു​റ​ത്താ​ക്കി​യ​ത്.