ആ​ദ്യ പി​ന്ന​ണി​ഗാ​നം ആ​സ്വാ​ദ​ക​ഹൃ​ദ​യം ക​വ​ർ​ന്ന​തി​ന്‍റെ ആ​ന​ന്ദ​ത്തി​ൽ സൗ​മ്യ
Thursday, November 26, 2020 11:02 PM IST
ക​ൽ​പ്പ​റ്റ:​ആ​ദ്യ പി​ന്ന​ണി ഗാ​നം ആ​സ്വാ​ദ​ക​ഹൃ​ദ​യം ക​വ​ർ​ന്ന​തി​ന്‍റെ ആ​ഹ്ളാ​ദ​ത്തി​ൽ വ​യ​നാ​ട്ടു​കാ​രി സൗ​മ്യ ബി​ജോ​യ് കു​റു​പ്പ്. കെ.​ആ​ർ. പ്ര​വീ​ണ്‍ സം​വി​ധാ​നം ചെ​യ്ത ’ത​മി’ എ​ന്ന ഷൈ​ൻ ടോം ​ചാ​ക്കോ ചി​ത്ര​ത്തി​ലെ മി​യാ സു​ഹാ രം​ഗേ.. എ​ന്ന ഗാ​ന​മാ​ണ് പ്ര​മു​ഖ സം​ഗീ​ത സം​വി​ധാ​യ​ക​നും ഗാ​യ​ക​നു​മാ​യ വി​ശ്വ​ജി​ത്തി​നൊ​പ്പം സൗ​മ്യ പാ​ടി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ന​ടി മ​ഞ്ജു വാ​ര്യ​ർ അ​ട​ക്കം ഒ​ന്പ​തു പ്ര​മു​ഖ​ർ ഗാ​നം ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ റി​ലീ​സ് ചെ​യ്ത​ത്. പ​തി​നാ​യി​ര​ങ്ങ​ൾ യൂ​ട്യൂ​ബി​ലൂ​ടെ ഗാ​നം ആ​സ്വ​ദി​ച്ചു.​ഫൗ​സി​യ അ​ബൂ​ബ​ക്ക​റി​ന്േ‍​റ​താ​ണ് ഗാ​ന​ത്തി​ലെ വ​രി​ക​ൾ. സം​ഗീ​തം ന​ൽ​കി​യ​ത് സി.​ടി. വി​ശ്വ​ജി​ത്ത്. ന​വ​മാ​ധ്യ​മ​ത്തി​ലൂ​ടെ പാ​ടി​യ ഒ​രു ഗാ​നം സം​ഗീ​ത സം​വി​ധാ​യ​ക​ൻ വി​ശ്വ​ജി​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​താ​ണ് സി​നി​മ​യി​ൽ പാ​ട​ൻ സൗ​മ്യ​ക്ക് അ​വ​സ​രം ഒ​രു​ക്കി​യ​ത്.
പി​ണ​ങ്ങോ​ട് ഐ​ശ്വ​ര്യ​യി​ൽ ശ്രീ​ധ​ര​ൻ-​സു​ചി​ത്ര ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് സൗ​മ്യ.​സ്വ​കാ​ര്യ സ്കൂ​ളി​ൽ അ​ധ്യാ​പി​ക​യാ​ണ്. ഭ​ർ​ത്താ​വ് മു​ട്ടി​ൽ സ്വ​ദേ​ശി ബി​ജോ​യി​യും മ​ക​ൾ ശ്ര​ദ്ധ​യും അ​ട​ങ്ങു​ന്ന​താ​ണ് കു​ടും​ബം.​മൂ​ന്നാം വ​യ​സു​മു​ത​ൽ സം​ഗീ​തം പ​ഠി​ക്കു​ന്ന സൗ​മ്യ​യു​ടെ ആ​ദ്യ​ഗു​രു അ​മ്മ​യാ​ണ്.​നൃ​ത്ത​വും അ​ഭ്യ​സി​ച്ചി​ട്ടു​ണ്ട്.​
വ​യ​നാ​ട് ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ തു​ട​ർ​ച്ചാ​യി അ​ഞ്ചു​വ​ർ​ഷം ക​ലാ​തി​ല​ക​മാ​യി​രു​ന്നു. വി​വാ​ഹ​ശേ​ഷം ദു​ബാ​യി​ൽ താ​മ​സി​ച്ചി​രു​ന്ന കാ​ല​ത്തു കൈ​ര​ളി ടി​വി​യു​ടെ ’വോ​യ്സ് ഓ​ഫ് യു​എ​ഇ 2014 പു​ര​സ്കാ​രം നേ​ടി​യി​ട്ടു​ണ്ട്. ഓ​ൾ ഇ​ന്ത്യാ റേ​ഡി​യോ ബി ​ഹൈ ഗ്രേ​ഡ് ആ​ർ​ട്ടി​സ്റ്റും സം​ഗീ​ത അ​ധ്യാ​പി​ക​യു​മാ​യ സൗ​മ്യ ക​ൽ​പ്പ​റ്റ​യി​ൽ സം​ഗീ​ത സ്കൂ​ൾ ന​ട​ത്തു​ന്നു​ണ്ട്.